ദോഹ മെേട്രായിൽ ഇനി കടലാസ്​ ടിക്കറ്റുകളില്ല

ദോഹ: പരിസ്ഥിതി സംരക്ഷണവും സുസ്ഥിരതയും ഉയർത്തിപ്പിടിക്കുന്നതിെൻറ ഭാഗമായി ദോഹ മെേട്രായിൽ കടലാസ്​ ടിക്കറ്റുകൾ നിർത്തലാക്കിയതായി അധികൃതർ അറിയിച്ചു. പേപ്പർ ടിക്കറ്റുകൾ നിർത്തലാക്കുകയാണെന്നും സുസ്ഥിരതയെ േപ്രാത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായി പേപ്പർ ടിക്കറ്റുകൾക്കുപകരം വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന ട്രാവൽ കാർഡുകൾ യാത്രക്കായി ഉപയോഗിക്കണമെന്നും ദോഹ മെേട്രാ ട്വീറ്റ് ചെയ്തു.

കോവിഡ്-19 നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ ഭാഗമായി സെപ്​റ്റംബർ ഒന്നിന് 30 ശതമാനം ശേഷിയിൽ ദോഹ മെേട്രാ പ്രവർത്തനം പുനരാരംഭിച്ചപ്പോൾ കടലാസ്​ ടിക്കറ്റുകൾ യാത്രക്കാർക്ക് നൽകിയിരുന്നില്ല.ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ദോഹ മെേട്രായിൽ ഒരു തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്ന ടിക്കറ്റുകൾ ലഭ്യമായിരിക്കുകയില്ല. അംഗീകൃത റീട്ടെയിൽ ഏജൻസികളിൽനിന്നോ സ്​റ്റേഷനുകളിലെ ടിക്കറ്റ് വെൻഡിങ്​ മെഷീനുകളിൽനിന്നോ യാത്രക്ക് മുമ്പായി സ്​റ്റാൻഡേർഡ് ട്രാവൽ കാർഡുകൾ സ്വന്തമാക്കണമെന്നും ദോഹ മെേട്രാ അറിയിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.