ദോഹ: പാരിസ് എക്സ്പോയിലെ ശ്രദ്ധേയമായ കാഴ്ചകളിലൊന്ന് 2022ൽ ഖത്തറി ൽ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്ബോൾ സ്റ്റേഡിയങ്ങളുടെ കുഞ്ഞുമാതൃകകളാണ്. നിരവധി പേരാണ് ഇതിനകം സ്റ്റേഡിയങ്ങളുടെ മാതൃകകൾ കാണുകയും ക്യാമറകളിൽ പകർത്തുകയും ചെയ്തത്. പാരിസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദി അറബ് വേൾഡിലാണ് എക്സ്പോ നടക്കുന്നത്. ‘കാൽപന്തും അറബ് ലോകവും: പന്ത് കൊണ്ടൊരു വിപ്ലവം’ എന്ന തലക്കെട്ടിലാണ് ഖത്തർ സ്റ്റേഡിയങ്ങൾ പ്രദർശിപ്പിക്കുന്നത്. ലോകകപ്പ് സംഘാടനത്തിന് മേൽനോട്ടം വഹിക്കുന്ന സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയാണ് പാരീസ് എക്സ്പോയിലേക്ക് സ്റ്റേഡിയം മാതൃകകൾ നൽകിയത്.ചടങ്ങിൽ ഫ്രഞ്ച് വിദേശകാര്യമന്ത്രി ഴാങ് യുവെ ലേ ഡ്രിയൻ, പ്രിൻസ് അലി ബിൻ അലി അൽ ഹുസൈൻ, ഖത്തർ അംബാസഡർ ശൈഖ് അലി ബിൻ ജാസിം ആൽഥാനി, സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി, അറബ് വേൾഡ് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡൻറ് ജാക് ലാങ് തുടങ്ങിയവർ സംബന്ധിച്ചു.
കാൽപന്തുകളിയോടുള്ള അറബ് ലോകത്തിെൻറ അഭിനിവേശം ഉയർത്തിക്കാട്ടുന്ന പാരിസ് എക്സ്പോയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനവും സന്തോഷവും അറിയിക്കുന്നുവെന്ന് ഹസൻ അൽ തവാദി പറഞ്ഞു. ജനങ്ങൾക്കിടയിൽ ഫുട്ബോളും കായിക മത്സരങ്ങളും എങ്ങനെയാണ് കൂട്ടിച്ചേർക്കലുകളുണ്ടാക്കുന്നതെന്ന് മനസ്സിലാക്കാൻ ഇത് സഹായിക്കും. ലോകകപ്പ് തയ്യാറെടുപ്പുകൾ പ്രകടിപ്പിക്കാൻ അവസരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും അറബ് മേഖലയുടെ ഫുട്ബോൾ ചരിത്രത്തിലെ നാഴികക്കല്ലായിരിക്കും 2022ലെ ലോകകപ്പെന്നും അൽ തവാദി വ്യക്തമാക്കി. എട്ട് സ്റ്റേഡിയം മാതൃകകളും അവയുടെ വിവിധ നിർമ്മാണ ഘട്ടങ്ങൾ ഉൾപ്പെടുത്തിയുള്ള വീഡിയോ രംഗങ്ങളും പവലിയനിൽ പ്രദർശിപ്പിക്കുന്നുണ്ട്. യു എ ഇയിൽ സമാപിച്ച ഏഷ്യൻ കപ്പ് ജേതാക്കളായ ഖത്തർ ടീമുകളെ പരിചയപ്പെടുത്തുന്ന ഭാഗവും പ്രദർശനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.