കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റിയുടെ പി. ശാദുലി അനുസ്മരണം പാറക്കൽ അബ്ദുല്ല ഉദ്ഘാടനം ചെയ്യുന്നു
ദോഹ: പി. ശാദുലിയെ ഖത്തർ കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി അനുസ്മരിച്ചു. അനുസ്മരണസംഗമം കോഴിക്കോട് ജില്ല മുസ്ലിം ലീഗ് ട്രഷറർ പാറക്കൽ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ഒരു പുരുഷായുസ്സ് മുഴുവൻ നാദാപുരത്തിന്‍റെ മത– രാഷ്ട്രീയ– സാമൂഹികഭൂമി കൈയിൽ നിറഞ്ഞുനിൽക്കുക മാത്രമല്ല, കോഴിക്കോട് ജില്ലയിലും മലബാറിലേയും ഏറ്റവും ശ്രദ്ധിക്കപ്പെട്ട നേതാവായിരുന്നു പി. ശാദുലിയെന്ന് അദ്ദേഹം അനുസ്മരിച്ചു. പി.വി. മുഹമ്മദ് മൗലവി പ്രാർഥനക്ക് നേതൃത്വം നൽകി.
തായമ്പത്ത് കുഞ്ഞാലി, കെ. മുഹമ്മദ് സാലി, ജാഫർ തയ്യിൽ, മുസ്തഫ എലത്തൂർ, ബശീർ ഖാൻ, പി.എ. തലായി, കെ. ഫൈസൽ മാസ്റ്റർ, ടി.കെ. ആലി ഹസ്സൻ മാസ്റ്റർ, മമ്മു കെട്ടുങ്ങൽ, ടി.ടി.കെ. ബശീർ, സി.സി. ജാതിയേരി, സി.പി.സി. ആലിക്കുട്ടി, കെ.ടി.കെ. മുഹമ്മദ് ഹാജി, മജീദ് നാദാപുരം, അജ്മൽ തെങ്ങലക്കണ്ടി, ജാഫർ ജാതിയേരി എന്നിവർ സംസാരിച്ചു. ഫൈസൽ അരോമ, ഇല്യാസ് മാസ്റ്റർ, കെ.കെ. ബശീർ സംബന്ധിച്ചു. സഫീർ, ഫിറോസ് വളയം, സൈഫുദ്ദീൻ, നൗഫൽ മരുതോങ്കര എന്നിവർ നേതൃത്വം നൽകി. മണ്ഡലം പ്രസിഡന്‍റ് സി.കെ. ഉബൈദ് അധ്യക്ഷത വഹിച്ചു. ഖത്തറിൽ സന്ദർശനത്തിനെത്തിയ മുൻ കെ.എം.സി.സി നേതാവ് കെ.വി. അബ്ദുല്ലയെ യോഗത്തിൽ ആദരിച്ചു. ജനറൽ സെക്രട്ടറി ശംസുദ്ദീൻ വാണിമേൽ സ്വാഗതവും എ.ടി. ഫൈസൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.