ദോ​ഹ: ഗ​താ​ഗ​ത​വ​കു​പ്പി​െ​ൻ​റ ‘അ​പ​ക​ട​ര​ഹി​ത വേ​ന​ൽ​ക്കാ​ലം’ കാ​മ്പ​യി​ൻ പു​തി​യ ത​ല​ത്തി​ലേ​ക്ക്. അ​ഞ്ചാം ആ​ഴ്​ച​യി​ലേ​ക്ക്​ ക​ട​ക്കു​ന്ന കാ​മ്പ​യി​നി​െ​ൻ​റ ഇൗ ​ആ​ഴ്​​ച​യി​ലെ ത​ല​വാ​ച​കം ‘അ​മി​ത​വേ​ഗ​വും ചു​വ​പ്പ്​ സി​ഗ്​​ന​ൽ  അ​വ​ഗ​ണി​ക്കു​ന്ന​തും അ​പ​ക​ട​ക​രം’ എ​ന്ന​താ​ണ്. വാ​ഹ​നം അ​മി​ത​വേ​ഗ​ത​യി​ൽ ഒാ​ടി​ക്കു​ന്ന​തും ചു​വ​പ്പ്​ സി​ഗ്​​ന​ൽ  തെ​ളി​ഞ്ഞു​കി​ട​ക്കു​േ​മ്പാ​ൾ വാ​ഹ​നം ഒാ​ടി​ച്ചു​പോ​കു​ന്ന​തും അ​പ​ക​ട​ങ്ങ​ൾ​ക്കു​ള്ള പ്ര​ധാ​ന​കാ​ര​ണ​മെ​ന്ന​തി​നാ​ലാ​ണ്​  വ​കു​പ്പ്​ ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്ന​ത്​്. 
കാ​ൽ​ന​ട​ക്കാ​രു​ടെ​യും റോ​ഡ്​  ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ​യും വാ​ഹ​നം ഒാ​ടി​ക്കു​ന്ന​വ​രു​ടെ​യും സ​ഹ​യാ​ത്രി​ക​രു​ടെ​യും സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത്​  ഇ​ത്ത​ര​ത്തി​ലു​ള്ള നി​യ​ലം​ഘ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മ​ന്ന്​ ഗ​താ​ഗ​ത​വ​കു​പ്പ്​ ജ​ന​റ​ൽ ഡ​യ​റ​ക്​​ട​റേ​റ്റ്​ അ​ഭ്യ​ർ​ത്ഥി​ച്ചു.  ഇ​തു​സം​ബ​ന്ധി​ച്ച്​ വ​കു​പ്പി​െ​ൻ​റ ആ​സ്​​ഥാ​ന​ത്ത്​ വി​ളി​ച്ചു​ചേ​ർ​ത്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വി​വ​ര–​ബോ​ധ​വ​ത്​ക​ര​ണ വ​കു​പ്പ്​ ഡ​യ​റ​ക്​​ട​ർ കേ​ണ​ൽ മു​ഹ​മ്മ​ദ്​ റാ​ഥി അ​ൽ ഹ​ജ്​​രി സം​സാ​രി​ച്ചു. 

ചു​വ​പ്പ്​ സി​ഗ്​​ന​ൽ  മ​റി​ക​ട​ക്കു​ന്ന​വ​രി​ൽ നി​ന്ന്​​ 6000 റി​യാ​ൽ പി​ഴ ഇൗ​ടാ​ക്കും. ഇ​തി​ന്​ പു​റ​മേ മു​ന്ന​റി​യി​പ്പാ​യി ഏ​ഴ്​ പോ​യി​ൻ​റും  ല​ഭി​ക്കും. ഇ​ത്ത​രം പോ​യി​ൻ​റ്​ കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച്​ ലൈ​സ​ൻ​സ്​ റ​ദ്ദാ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളും പി​ന്നീ​ട്​  വ​രും. ത​ങ്ങ​ൾ വ​രു​ത്തു​ന്ന നി​യ​മ​ലം​ഘ​ന​ങ്ങ​ൾ എ​ത്ര​ത്തോ​ളം വ​ലുതാ​ണെ​ന്നു​ള്ള ഒാ​ർ​മ​പ്പെ​ടു​ത്ത​ൽ കൂ​ടി​യാ​ണ്​  പി​ഴ ശി​ക്ഷ​യി​ലൂ​ടെ ന​ൽ​കു​ന്ന​ത്. രാ​ജ്യ​ത്ത്​ അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കു​ക​യും പൗ​ര​ൻ​മാ​രു​ടെ സു​ര​ക്ഷ  ഉ​റ​പ്പാ​ക്കു​ക​യു​മാ​ണ്​ ​പ്ര​ധാ​ന​മാ​യും വ​കു​പ്പ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്.
റോ​ഡ്​​സ്​ എ​ഞ്ചി​നീ​യ​റി​ങ്​ വ​കു​പ്പ്​ ട്രാ​ഫി​ക്​ പ്ലാ​നി​ങ്​ സെ​ക്ഷ​ൻ മേ​ധാ​വി ക്യാ​പ്​​റ്റ​ൻ മു​ഹ​മ്മ​ദ്​ മി​സ്​​ഫ​ർ അ​ൽ ഹ​ജ്​രി​യും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ച്ചു. ഇൗ ​വ​ർ​ഷം ആ​ദ്യ​ത്തി​ലെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം അ​മി​ത​വേ​ഗ​ത  മൂ​ല​മു​ള്ള ഗ​താ​ഗ​ത​നി​യ​ലം​ഘ​ന​ങ്ങ​ൾ കൂ​ടി​വ​രു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ക്കാ​ല​യ​ള​വി​ൽ  അ​മി​ത​വേ​ഗ​ത​സം​ബ​ന്ധി​ച്ചു​ള്ള 51,000 നി​യ​മ​ലം​ഘ​ന​ങ്ങ​ളും സി​ഗ്​​ന​ൽ മ​റി​ക​ട​ക്ക​ൽ സം​ബ​ന്ധി​ച്ച 6700  നി​യ​മ​ലം​ഘ​ന​ങ്ങ​ളു​മാ​ണ്​ ഉ​ണ്ടാ​യ​ത്. ചു​വ​പ്പ്​ സി​ഗ്​​ന​ൽ ക​ത്തി​നി​ൽ​ക്കു​േ​മ്പാ​ൾ വാ​ഹ​നം ക​ട​ന്നു​പോ​കു​ന്ന​ത്​  ആ​ളു​ക​ളു​ടെ ജീ​വ​ൻ ത​ന്നെ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള അ​പ​ക​ട​ങ്ങ​ൾ​ക്ക്​ ഇ​ട​യാ​ക്കും.

  • ചു​വ​പ്പ്​ സി​ഗ്​​ന​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്താ​നു​ള്ള​താ​ണ്.
  • മ​ഞ്ഞ ലൈ​റ്റ്​ വാ​ഹ​ന​ങ്ങ​ൾ മു​ന്നോ​ട്ട്​ എ​ടു​ക്കാ​ൻ ത​യാ​റാ​യി നി​ൽ​ക്കാ​നു​ള്ള​താ​ണ്. പ​ക്ഷേ, വാ​ഹ​നം നീ​ക്കാ​ൻ  പാ​ടി​ല്ല.
  • പ​ച്ച ലൈ​റ്റു​ക​ൾ വാ​ഹ​ന​ങ്ങ​ൾ മു​ന്നോ​ട്ട്​ എ​ടു​ക്കാ​നു​ള്ള​താ​ണ്.  
  • വാ​ഹ​നം ഒാ​ടി​ക്കു​ന്ന​വ​ർ 
  • കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്ക​ണം
  • വേ​ഗ​താ​പ​രി​ധി ലം​ഘി​ക്ക​രു​ത്. ആം​ബു​ല​ൻ​സു​ക​ൾ, ഫ​യ​ർ​സ്​​റ്റേ​ഷ​ൻ വാ​ഹ​ന​ങ്ങ​ൾ, മ​റ്റ്​  അ​ടി​യ​ന്ത​ര​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ സാ​ന്നി​ധ്യം എ​പ്പോ​ഴും വാ​ഹ​ന​ങ്ങ​ൾ  ഒാ​ടി​ക്കു​ന്ന​വ​ർ മ​ന​സി​ൽ കാ​ണ​ണം. ട്രാ​ഫി​ക്​​ സി​ഗ്​​ന​ലു​ക​ളി​ൽ ​എ​ത്തു​​േ​മ്പാ​ൾ വേ​ഗ​ത പ​ര​മാ​വ​ധി കു​റ​ക്ക​ണം.
  • കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ റോ​ഡ്​ മു​റി​ച്ച്​ ക​ട​ക്കു​ന്ന സ​മ​യം, പാ​ർ​പ്പി​ട​മേ​ഖ​ല, വ​ള​വു​ക​ൾ, തി​രി​വു​ക​ൾ, ജ​ങ്​​ഷ​നു​ക​ൾ,  റൗ​ണ്ട്​ എ​ബൗ​ട്ടു​ക​ൾ, പാ​ല​ങ്ങ​ൾ, ട​ണ​ലു​ക​ൾ, സ്​​കൂ​ളു​ക​ളു​ടെ പ​രി​സ​ര​ങ്ങ​ൾ, ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വ ഉ​ള്ള സ്​ ​ഥ​ല​ങ്ങ​ളി​ൽ വേ​ഗ​ത പ​ര​മാ​വ​ധി കു​റ​ക്ക​ണം.
  • റോ​ഡി​െ​ൻ​റ അ​വ​സ്​​ഥ, കാ​ലാ​വ​സ്​​ഥ, വി​വി​ധ സാ​ഹ​ച​ര്യ​ങ്ങ​ൾ എ​ന്നി​വ പോ​ലു​ള്ള ഘ​ട്ട​ങ്ങ​ളി​ൽ  അ​തി​ന​നു​സ​രി​ച്ച്​ വേ​ഗ​ത നി​യ​ന്ത്രി​ക്ക​ണം.
  • ​കാൽനടക്കാർക്കും പിഴ

റോ​ഡ്​ സു​ര​ക്ഷാ വി​ഷ​യ​ത്തി​ൽ കാ​ൽ​ന​ട​ക്കാ​രും ഏ​റെ ശ്ര​ദ്ധി​ക്ക​ണം. ​റോ​ഡ്​​മു​റി​ച്ചു​ക​ട​ക്കു​ന്ന​വ​ർ നി​യ​മം  കൃ​ത്യ​മാ​യി പാ​ലി​ക്ക​ണം. റോ​ഡ്​ മു​റി​ച്ചു​ക​ട​ക്കാ​നു​ള്ള സി​ഗ്​​ന​ൽ തെ​ളി​ഞ്ഞാ​ൽ ഉ​ട​ൻ ക​ട​ക്ക​ണം.  വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​ക​ണ​മെ​ന്ന്​ ട്രാ​ഫി​ക്​ പൊ​ലീ​സു​കാ​ർ നി​ർ​ദേ​ശി​ച്ചു​ക​ഴി​ഞ്ഞാ​ൽ​പി​ന്നെ റോ​ഡ്​  മു​റി​ച്ചു​ക​ട​ക്ക​രു​ത്. റോ​ഡ്​ മു​റി​ച്ചു​ക​ട​ക്കാ​നു​ള്ള സി​ഗ്​​ന​ൽ പാ​ലി​ക്കാ​തി​രി​ക്കു​ക​യോ ട്രാ​ഫി​സ്​ പൊ​ലീ​സു​കാ​ര​ൻ  ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തി​രി​ക്കു​ക​യോ ചെ​യ്യു​ന്ന കാ​ൽ​ന​ട​ക്കാ​ർ​ക്ക്​ 500 റി​യാ​ലാ​ണ്​ പി​ഴ. എ​പ്പോ​ഴും ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ൻ കാ​ൽ​ന​ട​ക്കാ​ർ ജാ​ഗ​രൂ​ക​രാ​ക​ണം.

Tags:    
News Summary - overspeed-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-02-07 07:15 GMT