ദോഹ: കതാറയിൽ ഉൗദ് സംഗീതത്തിെൻറ താളം. കതാറ കള്‍ച്ചറല്‍ വില്ലേജിെൻറ മൂന ്നാമത് വാര്‍ഷിക ഊദ് ഫെസ്റ്റിവല്‍ ഇന്ന് തുടങ്ങും. ‘അല്‍കിന്തി’ പ്രമേയത്തിൽ ആണ് പ്രശസ്തരായ ഊദ് സംഗീത കലാകാരന്മാരെ ഒരു വേദിയില്‍ ഒന്നിപ്പിക്കുന്ന പരിപാടി. വിഖ്യാതമായ അറേബ്യന്‍ സംഗീതോപകരണമാണ് ഊദ്. ഊദ് സംഗീ തത്തിെൻറ വകഭേദങ്ങള്‍ മേളയിൽ പ്രതിഫലിപ്പിക്കും. കതാറ ഒപ്പേറ ഹൗസില്‍ 26വരെയാണ് പരിപാടികൾ. പ്രശസ്തരായ ഊദ് സംഗീതജ്ഞരുടെ പങ്കാളിത്തവും ഉണ്ടാകും. ഊദ് സംഗീതജ്ഞരുടെ വ്യക്തിഗതപ്രകടന ങ്ങള് വീക്ഷിക്കാനുള്ള സംഗീതപ്രേമികള്‍ക്കുള്ള അവസരമാണിത്. ഖത്തറിലെ പ്രമുഖരായ ഊദ് സംഗീത ജ്ഞര്‍ക്ക് പുറമെ ഇറാഖ്, കുവൈത്ത്്, ജോര്‍ദ്ദാന്‍, തുര്‍ക്കി, ലബനാന്, ടുണീഷ്യ, ഒമാന്‍, ഗ്രീസ്, യമന്‍, സിറിയ, യമന്‍, ഇറാന് രാജ്യങ്ങളില്‍നിന്നുള്ള 35ലധികം കലകാരൻമാരും ഉൗദ് നിര്‍മാതാക്കളും പങ്കെടുക്കും.
മുസ്ലിം ലോകത്തെ വിവിധ സംസ്കാരങ്ങളെ ബന്ധിപ്പിക്കുന്ന കണ്ണിയാണ് ‘അല്‍കിന്തി’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വിഖ്യാത മുസ്ലിം ചിന്തകനും പണ്ഡിതനുമാണ് അല്‍കിന്തി. അദ്ദേഹത്തിനായാണ് ഫെസ്റ്റി വല്‍ ഇത്തവണ സമര്‍പ്പിച്ചിരിക്കുന്നത്. 2017 മാര്‍ച്ചിലായിരുന്നു ആദ്യ ഫെസ്റ്റിവല്‍. അറബ് ഇസ്ലാമിക ലോ കത്തെ വിഖ്യാത സംഗീതജ്ഞന് സിര്യാബിനുള്ള സമര്‍പ്പണമായിരുന്നു ആ ഫെസ്റ്റിവല്‍. ഇത്തവണ കൂടുതല്‍ ആകര്‍ഷകമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. യാക്കൂബ് ബിന്‍ ഇസ്ഹാഖ് അല്കിന്തിയെക്കുറി ച്ചുള്ള ഡോക്യുമെൻററി ഉദ്ഘാടനദിനമായ 23ന് പ്രദര്‍ശിപ്പിക്കും. പരമ്പരാഗത സംഗീതത്തെ പരിപോഷിപ്പി ക്കുന്നതില്‍ അല്‍കിന്തി വഹിച്ച പങ്ക്, ശാസ്ത്ര ഗണിത മേഖലകളിലെ അദ്ദേഹത്തിെൻറ സുപ്രധാനമായ സംഭാ വനകള്‍ എന്നിവയെല്ലാം ഡോക്യുമെൻററിയില്‍ പ്രതിഫലിക്കും. എല്ലാ ദിവസവും രാത്രി എട്ടു മുതല്‍ ഒപ്പേറ ഹൗസില്‍ ഊദ്് പ്രകടനം അരങ്ങേറും. ബില്‍ഡിങ് 19ല്‍ ഊദ് നിര്‍മാണവും ശില്‍പ്പശാലയും നടക്കും. സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍, ഊദ് സംഗീതോപകരണത്തിെൻറ വിവിധ മാതൃകകളുടെ അവ തരണം, ഊദ് സംഗീതചര്ച്ചകള് എന്നിവയും ന ടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.