എ.എം സുബൈറിനും ഭാര്യ റംലക്കുമുള്ള ഉപഹാരം ഫോറം പ്രസിഡന്റ് യാസീൻ അബ്ദുല്ല സമ്മാനിക്കുന്നു
ദോഹ: കൊടിയത്തൂർ ഏരിയ സർവിസ് ഫോറം നാടിന്റെ ഓർമകളെ പുനരുജീവിപ്പിച്ചുകൊണ്ട് കോട്ടമ്മൽ ഓർഗാനിക് ചന്തയും കർഷകർക്കുള്ള ആദരവും സംഘടിപ്പിച്ചു. ഖത്തറിലെ വീട്ടുവളപ്പിൽ നിരവധി കാർഷികോൽപന്നങ്ങൾ വിളയിപ്പിക്കുന്ന എ.എം. സുബൈറിനും ഭാര്യ റംലക്കുമുള്ള ഉപഹാരം ഫോറം പ്രസിഡന്റ് യാസീൻ അബ്ദുല്ല നിർവഹിച്ചു.
മികച്ച വനിത കർഷകക്കുള്ള ഉപഹാരം സൈനബക്ക് വനിത വിഭാഗം പ്രസിഡന്റ് രേഷ്മാ അലി സമ്മാനിച്ചു. ഹക്കീം മാളിയേക്കൽ, വഹാബ് കിളിക്കോട്ട് എന്നിവർ ആശംസകൾ നേർന്നു.
പച്ചക്കറി കൃഷികളും അടുക്കളത്തോട്ടങ്ങളും നടത്തുന്ന ഫോറം പ്രവർത്തകർ നടത്തിയ ഓർഗാനിക് ചന്തയിൽ പങ്കെടുത്തവരിൽനിന്നും തിരഞ്ഞെടുത്ത മികച്ച കർഷകർക്കുള്ള പുരസ്കാരം ഫിൽസർ ടി.കെ ഷഫ്ന ദമ്പതികൾ കരസ്ഥമാക്കി. ഫയാസ് കാരക്കുറ്റി, ഫാത്തിമ റഷ, വി.കെ. അബ്ദുല്ല, അമ്ന, ആഷിഖ്, യാസീൻ, മർവ, അമീൻ പി.വി, ഫാഖിറ ഹസൻ, തുഫൈൽ, ഷഫീഖ് വി.വി എന്നിവരെ അസീസ് പുതിയോട്ടിൽ, ടി.ടി. അബ്ദുല്ലാഹി, ഇഎ. നാസർ, അസീസ് എം.എ, അനീസ് കലങ്ങോട്ട്, ടി.പി. മുഹമ്മദ് തുടങ്ങിയവരെ ആദരിച്ചു.പി.ആർ ചെയർമാൻ അമീൻ എം.എ കൊടിയത്തൂർ ചടങ്ങ് നിയന്ത്രിച്ചു.
എൻജിനീയർ എ.എം. അഫ്സലിന് ആദ്യ വിൽപന നടത്തിക്കൊണ്ട് ഫോറം വൈസ് പ്രസിഡന്റ് പി.വി. അമീൻ ഓർഗാനിക് ചന്തയുടെ വിൽപന ഉദ്ഘാടനം നിർവഹിച്ചു. ഷഫീഖ് വി.വി, മുജീബ് നാറഞ്ചലത്ത്, ഇല്യാസ്, അമീറലി, മനാഫ് എം.കെ, മുജീബ് എ.എം, അമീൻ ചാലക്കൽ തുടങ്ങിയവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സി.കെ റഫീഖ് സ്വാഗതവും എ.എം ഷാക്കിർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.