ദോഹ: കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇൻറർനെറ്റുമായി ബന്ധപ്പെട്ടുണ്ടായ തങ്ങളുെട സാങ്കേതിക പ്രശ്നങ്ങളെല്ലാം പരിഹരിച്ചതായി ഉരീദു അറിയിച്ചു. തങ്ങളുടെ എഞ്ചിനീയർമാരും സാങ്കേതിക വിദഗ്ധരും മുഴുസമയവും പ്രശ്നം കണ്ടെത്താനുള്ള പ്രയത്നത്തിലായിരുന്നു. നിലവിൽ എല്ലാതരം പ്രശ്നങ്ങളും പരിഹരിച്ചതായും ഉപഭോക്താക്കൾക്ക് പൂർണരൂപത്തിൽ സേവനം ആസ്വദിക്കാമെന്നും കമ്പനി വാർത്താകുറിപ്പിൽ അറിയിച്ചു.
ഇനിയും ആർക്കെങ്കിലും സേവനം തടസപ്പെടുന്നുണ്ടെങ്കിൽ അവർ തങ്ങളുടെ മൊബൈൽ അല്ലെങ്കിൽ മറ്റ് ഡിവൈസുകൾ റീസെറ്റ് െചയ്യണം. സാ ങ്കേതികകാര്യങ്ങൾ എപ്പോഴും നിരീക്ഷിച്ചുവരികയാണെന്നും സേവനം മുടങ്ങിയതുമൂലം ഉപഭോക്താക്കൾക്കുണ്ടായ പ്രയാസങ്ങളിൽ ക്ഷമ ചോദിക്കുന്നുവെന്നും ഉരീദു അറിയിച്ചു. നവംബർ ഏഴ് മുതലാണ് ഉരീദു നെറ്റ്വർക്കിൽ ഡാറ്റാ ഉപയോഗിക്കുേമ്പാഴും വോയിസ് കോളുകൾക്കും തടസം നേരിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.