ഇൻകാസ് ഖത്തറിന്റെ ഉമ്മൻ ചാണ്ടി ജനസേവാ പുരസ്കാരം അഡ്വ. വി.എസ്. ജോയി ഏറ്റുവാങ്ങുന്നു
ദോഹ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനത്തിൽ ഇൻകാസ് ഖത്തർ അനുസ്മരണവും ‘ജനസേവാ’ പുരസ്കാര സമർപ്പണവും സംഘടിപ്പിച്ചു. ഉമ്മൻ ചാണ്ടിയുടെ സ്മരണക്കായി ഇൻകാസ് ഖത്തർ ഏർപ്പെടുത്തിയ പ്രഥമ ‘ജനസേവാ പുരസ്കാരം’ മലപ്പുറം ഡി.സി.സി പ്രസിഡന്റ് അഡ്വ. വി.എസ്. ജോയി നോർക്ക റൂട്ട്സ് ഡയറക്ടർ ജെ.കെ. മേനോനിൽനിന്ന് ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതായിരുന്നു പുരസ്കാരം.ഇൻകാസ് ഉപദേശക സമിതി ചെയർമാൻ ജോപ്പച്ചൻ തെക്കെക്കൂറ്റ് വി.എസ് ജോയിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ഇൻകാസ് ഖത്തറിന്റെ സ്നേഹോപഹാരം പ്രസിഡന്റ് ഹൈദർ ചുങ്കത്തറ കൈമാറി. ഇൻകാസ് കോഓഡിനേറ്റർ ബഷീർ തുവാരിക്കൽ പ്രശസ്തിപത്രം വായിച്ചു.
എഴുത്തുകാരി സുധാ മേനോൻ അധ്യക്ഷയായ പുരസ്കാര നിർണയ സമിതിയാണ് അഡ്വ. വി.എസ്. ജോയിയെ തിരഞ്ഞെടുത്തത്. പ്രളയം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രതിസന്ധിഘട്ടത്തിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളാണ് പുരസ്കാരത്തിന് അർഹനാക്കിയത്. അഡ്വ. വി.എസ്. ജോയി മുഖ്യപ്രഭാഷണം നടത്തി. കരുണയും കരുതലും മുഖമുദ്രയാക്കി, പാവപ്പെട്ടവരുടെ പ്രശ്നങ്ങളിൽ ഇടപെട്ടിരുന്ന ഉമ്മൻ ചാണ്ടിയുടെ പ്രവർത്തനങ്ങൾ പൊതുപ്രവർത്തകർക്ക് പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ദിവസം അന്തരിച്ച മുൻ കെ.പി.സി.സി പ്രസിഡന്റും മുൻ മന്ത്രിയുമായിരുന്ന അഡ്വ. സി.വി. പത്മരാജന് ആദരാഞ്ജലി അപ്പിച്ച് ആരംഭിച്ച ചടങ്ങിൽ ഉമ്മൻ ചാണ്ടി അനുസ്മരണ സമിതി ചെയർമാൻ കെ.വി. ബോബൻ സ്വാഗതം പറഞ്ഞു. ഇൻകാസ് ഖത്തർ പ്രസിഡന്റ് ഹൈദർ ചുങ്കത്തറ അധ്യക്ഷത വഹിച്ചു.ഉമ്മൻ ചാണ്ടിയുടെ ജീവിതയാത്രയെക്കുറിച്ച് ഇൻകാസ് ഖത്തർ നിർമിച്ച 20 മിനിറ്റോളം നീളുന്ന വിഡിയോ പ്രദർശനത്തോടെയാണ് അനുസ്മരണ ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് നേതാക്കളും പ്രവർത്തകരും ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.
പരിപാടിയിൽ അഡ്വ. വി.എസ്. ജോയി സംസാരിക്കുന്നു
ജെ.കെ. മേനോൻ, ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.ബി.പി സി പ്രസിഡന്റ് താഹ മുഹമ്മദ്, മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സൈനുൽ അബിദീൻ, പ്രവാസി വെൽഫെയർ ആൻഡ് കൾച്ചറൽ ഫോറം പ്രസിഡന്റ് ചന്ദ്രമോഹൻ പിള്ള, ഇൻകാസ് ഉപദേശകസമിതി ചെയർമാൻ ജോപ്പച്ചൻ തെക്കെക്കൂറ്റ് തുടങ്ങിയവർ ഉമ്മൻ ചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തി. ഇൻകാസ് ട്രഷറർ വി.എസ്. അബ്ദുൽ റഹ്മാൻ നന്ദി പറഞ്ഞു.
ഐ.സി.സി ജനറൽ സെക്രട്ടറി അബ്രഹാം കെ. ജോസഫ്, സെക്രട്ടറി പ്രദീപ് പിള്ള, ഇൻകാസ് വൈസ് പ്രസിഡന്റ് ഷിബു സുകുമാരൻ, ജനറൽ സെക്രട്ടറിമാരായ അഷറഫ് നന്നംമുക്ക്, മുനീർ പള്ളിക്കൽ, പി.കെ. റഷീദ്, ഷെമീർ പുന്നൂരാൻ, യു. എം. സുരേഷ്, ജോയി പോച്ചവിള ബി.എം. ഫാസിൽ, ലേഡീസ് വിങ് പ്രസിഡന്റ് സിനിൽ ജോർജ്, യൂത്ത് വിങ് പ്രസിഡന്റ് ദീപക് സി.ജി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി ദീപക് ഷെട്ടി, കെ.ബി.എഫ് പ്രസിഡന്റ് ഷഹീൻ ഷാഫി, ഐ.സി.സി ഉപദേശക സമിതി അംഗം അഷറഫ് ചിറക്കൽ, ഐ.സി.സി ലേഡീസ് വിങ് ചെയർപേഴ്സൻ അഞ്ജന മേനോൻ, കെ.എം.സി.സി ജനറൽ സെക്രട്ടറി സലിം നാലകത്ത് തുടങ്ങി, വിവിധ സംഘടന നേതാക്കളും അനുസ്മരണ പരിപാടികളിൽ പങ്കെടുത്തു.ഇൻകാസ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ മഞ്ജുഷ ശ്രീജിത്ത്, സർജിത്ത് കുട്ടംപറമ്പത്ത്, ഷാജി കരുനാഗപ്പള്ളി, എം.പി. മാത്യു, ജിഷ ജോർജ്, ഷാഹുൽ ഹമീദ്, അബ്ദുൽ ലത്തീഫ്, ഷിഹാബ് കെ.ബി, വിനോദ് പുത്തൻവീട്ടിൽ, ജോർജ് ജോസഫ്, ഫൈസൽ ഹസൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.