ഒാൺലൈൻ സേവനങ്ങൾ സ്​മാർട്ട് ഫോൺ ആപ്ലിക്കേഷനിലാക്കി വിദ്യാഭ്യാസ മന്ത്രാലയം

ദോഹ: വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ വിവിധ ഒാൺലൈൻ സേവനങ്ങൾ സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ രൂപത്തിലാക്കി മന്ത്രാലയം. സർക്കാറിെൻറ സ്മാർട്ട് പദ്ധതികളുടെ ഭാഗമായാണ് മന്ത്രാലയം പുതിയ ചുവടുവെപ്പുമായി മുന്നോട്ട് വരുന്നത്. 
ഖത്തർ നാഷണൽ കൺവെൻഷൻ സെൻററിൽ കഴിഞ്ഞ മാസം നടന്ന വിദ്യാഭ്യാസ സമ്മേളനത്തിൽ ‘എജ്യുക്കേഷൻ’ വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ സ്മാർട്ട് ഫോൺ ആപ്ലിക്കേഷെൻറ ലോഞ്ചിംഗ് വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ വാഹിദ് അൽ ഹമ്മാദി നിർവഹിച്ചിരുന്നു. 

വിദ്യാർഥികളുടെ ഹാജർ നില, ഹാജരില്ലായ്മ, ഹോംവർക്, േഗ്രഡ്സ്, കണ്ടക്ട് തുടങ്ങിയ വിവരങ്ങൾ പുതിയ സ്മാർട്ട് ഫോൺ ആപ്ലിക്കേഷനിൽ ലഭ്യമാകും. കൂടാതെ വിദ്യാഭ്യാസമന്ത്രാലയത്തിൽ നിന്നുള്ള നിർദേശങ്ങളും പ്രഖ്യാപനങ്ങളും അറിയിപ്പുകളും എജ്യുക്കേഷൻ ആപ്ലിക്കേഷനിൽ ലഭ്യമാകും. 
അധ്യാപകരുമായി സംവദിക്കുന്നതിനുള്ള ഓപ്ഷനും ആപ്ലിക്കേഷനിൽ സൗകര്യപ്പെടുത്തിയിട്ടുണ്ട്. കൂടാതെ അധ്യാപകരുടെ പെർഫോമൻസ് അസസ്മെൻറ്സും, അവരുടെ ലീവുമായി ബന്ധപ്പെട്ട വിവരങ്ങളും ശമ്പള വിവരങ്ങളും, സ്കൂളുകളുടെയും യൂനിവേഴ്സിറ്റി, വിവിധ സ്ഥാപനങ്ങൾ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ വെബ്സൈറ്റുകളെ സംബന്ധിച്ചും വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ആപ്ലിക്കേഷനിൽ ലഭ്യമാണ്.
 അപ്ലിക്കേഷെൻറ ബീറ്റ വേർഷനും ലോഞ്ച് ചെയ്തിട്ടുണ്ട്. ഏറ്റവും പുതിയ അപ്ഡേഷനുകളും കൂടെയുണ്ട്. 

സ്കോളർഷിപ്പിന് വേണ്ടിയുള്ള അപേക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളും അപേക്ഷകളും, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്കൂളുകൾ എന്നിവയുടെ അനുമതിയുമായി ബന്ധപ്പെട്ട വിവരങ്ങളും അപേക്ഷകളും തുടങ്ങി മന്ത്രാലയവുമായി നേരിട്ടുള്ള സേവനങ്ങളും വിദ്യാഭ്യാസ ആപ്പിൽ ലഭ്യമാണ്. വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ജീവനക്കാർക്കും ഒരുപോലെ പ്രയോജനം ലഭിക്കുന്നതാണ് ആപ്ലിക്കേഷൻ. 
ഗൂഗ്ൾ പ്ലേ സ്റ്റോർ, ആപ്പിൾ സ്റ്റോർ, വിൻഡോസ് സ്റ്റോർ എന്നിവയിൽ നിന്നും ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാനാകും.

Tags:    
News Summary - online services at smart phone application

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.