Posted On
date_range Updated On
date_range ഐ.സി.സിയില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂണ്‍ ഒന്നുമുതല്‍
ദോഹ: ഇന്ത്യന്‍ കള്‍ചറല്‍ സെൻറര്‍ (ഐ.സി.സി) നടത്തിവരാറുള്ള വിവിധ പരിശീലന ക്ലാസുകള്‍ ഓണ്‍ലൈനായി ജൂൺ ഒന്നുമുതൽ തുടങ്ങുന്നു. ക്ലാസിക്കല്‍ നൃത്തം, കരാട്ടെ, യോഗ, കുങ്ഫു, കളരി എന്നിവയാണുള്ളത്. യോഗ ചൊവ്വ, ശനി ദിവസങ്ങളില്‍ വൈകീട്ടായിരിക്കും. വനിതകള്‍ക്കുള്ള യോഗ ഞായര്‍, ബുധന്‍ ദിനങ്ങളില്‍ രാവിലെ നടക്കും. കരാട്ടെ ശനി, വ്യാഴം, വെള്ളി ദിനങ്ങളില്‍ വൈകീട്ട് നടക്കും.
ക്ലാസിക്കല്‍ ഡാന്‍സ് ഞായറും തിങ്കളും വൈകീട്ട് പരിശീലിപ്പിക്കും. കളരിയും കുങ്ഫുവും വെള്ളി, ശനി ദിനങ്ങളില്‍ വൈകീട്ട് ഓണ്‍ലൈനായി പഠിക്കാനാവും. ഫോൺ: 55388949, 44686607. www.iccqatar.com.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.