ദോഹ: കടലിനക്കരെയാണെങ്കിലും നാട്ടുരുചിയോടെയുള്ള ഓണസദ്യ തീൻ മേശയിലെത്തണമെന്ന് ആഗ്രഹിക്കുന്ന പ്രവാസി മലയാളികൾക്കായി സാത്തർ റസ്റ്റാറന്റിൽ വിഭവ സമൃദ്ധമായ ഓണസദ്യ ആരംഭിച്ചു. വിവിധ ദിവസങ്ങളിലായി കുട്ടിസദ്യ, ഉത്രാടസദ്യ, തിരുവോണസദ്യ, മൂന്നാം ഓണസദ്യ എന്നിങ്ങനെ വിവിധങ്ങളായ ഓണസദ്യകളുമായാണ് പ്രവാസികളെ സൽവ റോഡിലെ റമദ സിഗ്നലിൽ പ്രവർത്തിക്കുന്ന സാത്തർ റസ്റ്റാറന്റിലേക്ക് സ്വാഗതം ചെയ്യുന്നത്.
കുട്ടികൾക്ക് പ്രത്യേകമായി ഒരുക്കിയ ‘കുട്ടിസദ്യ’യിൽ പച്ചടി, അവിയൽ, പുളിശ്ശേരി തുടങ്ങിയ 24 വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബർ ഒന്നു മുതൽ മൂന്നുവരെ നടക്കുന്ന കുട്ടിസദ്യയിൽ രക്ഷിതാക്കൾക്കും കുട്ടികളോടൊപ്പം ഒന്നിച്ച് ഓണസദ്യ കഴിക്കാനുള്ള അവസരവും സാത്തർ ഒരുക്കിയിട്ടുണ്ട്. ഡൈനിങ്ങിന് 26 റിയാലും ടേക് എവേക്ക് 29 റിയാലുമാണ് വില. തുടർന്നുള്ള ദിവസങ്ങളിൽ ഉത്രാടസദ്യ, തിരുവോണസദ്യ, മൂന്നാം ഓണസദ്യ എന്നിവയും ഓണോഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഡൈനിങ്ങിന് 39 റിയാലും ടേക് എവേക്ക് 43 റിയാലുമാണ് വില. വിഭവ സമൃദ്ധമായ സദ്യക്ക് ഡൈനിങ്ങും ടേക് എവേയുമായി ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഫോൺ: 974 51219292.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.