Posted On
date_range Updated On
date_range ഓൺ അറൈവൽ വിസ; ഹോട്ടൽ ബുക്കിങ് വിൻഡോ ഒഴിവാക്കി 'ഡിസ്കവർ ഖത്തർ'
ദോഹ: ഇന്ത്യക്കാർ ഉൾപ്പെടെ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള 'വിസ ഓൺ അറൈവൽ' യാത്രക്കാർക്കുള്ള ഹോട്ടൽ ബുക്കിങ്ങ് വിൻഡോ ഒഴിവാക്കി ഡിസ്കവർ ഖത്തർ. ചൊവ്വാഴ്ച പുതിയ നിർദേശത്തിനു പിന്നാലെയായിരുന്നു ഇന്ത്യ, ഇറാൻ, പാകിസ്താൻ രാജ്യങ്ങളിൽ നിന്നുള്ള ഓൺ അറൈവൽ യാത്രക്കാർക്ക് ഡിസ്കവർ ഖത്തർ വഴി ഹോട്ടൽ ബുക് ചെയ്യണമെന്ന നിർദേശം വന്നത്.
ഇതിന്‍റെ അടിസ്ഥാനത്തിൽ ബുക്കിങ് വിൻഡോ ആരംഭിക്കുകയും നടപടികൾ സജീവമാവുകയും ചെയ്തിരുന്നു. എന്നാൽ, ബുധനാഴ്ച ഉച്ചയോടെ 'ഡിസ്കവർ ഖത്തർ' വെബ്സൈറ്റിലെ വിസ ഓൺ അറൈവൽ വിൻഡോ ഒഴിവാക്കി. മന്ത്രാലയത്തിൽ നിന്നുള്ള നിർദേശങ്ങൾക്കനുസരിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് ഡിസ്കവർ ഖത്തർ ഹെൽപ്ലൈൻ അറിയിച്ചു. പുതിയ നിർദേശം ഏപ്രിൽ 14 മുതൽ പ്രാബല്ല്യത്തിൽ വരുമെന്നായിരുന്നു അറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.