ഇം​ഗ്ലീ​ഷ്​ ഫു​ട്​​ബാ​ൾ താ​രം ഡേ​വി​ഡ്​ ബെ​ക്കാം ഖ​ത്ത​ർ ഒ​ളി​മ്പി​ക്​ മ്യൂ​സി​യ​ത്തി​ൽ. മ്യൂ​സി​യം​സ്​ ചെ​യ​ർ​പേ​ഴ്​​സ​ൻ ശൈ​ഖ മ​യാ​സ ബി​ൻ​ത്​ ഹ​മ​ദ്​ ആ​ൽ​ഥാ​നി സ​മീ​പം

ഫുട്ബാൾ വിശേഷങ്ങളുമായി ഒളിമ്പിക് മ്യൂസിയം

ദോഹ: ലോകകപ്പിനെ വരവേൽക്കാനൊരുങ്ങുന്ന മണ്ണിൽ ഫുട്ബാളിന്റെ ചരിത്രവും വർത്തമാനവുമായി 3-2-1 ഒളിംപിക് സ്പോർട്സ് മ്യൂസിയത്തിൽ 'വേൾഡ് ഓഫ് ഫുട്ബാൾ' പ്രദർശനത്തിന് തുടക്കമായി. സാംസ്കാരിക വകുപ്പ് മന്ത്രി ശൈഖ് അബ്ദുറഹ്മാൻ ബിൻ ഹമദ് ആൽഥാനി ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച ആരംഭിച്ച പ്രദർശനം അടുത്ത വർഷം ഏപ്രിൽ ഒന്നുവരെ നീണ്ടുനിൽക്കും.

പ്രഥമ ലോകകപ്പ് മുതൽ നവംബർ 20 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ഖത്തർ ലോകകപ്പ് വരെയുള്ള ചരിത്രവും ഫുട്ബാളിന്റെ പരിണാമവും ഉൾക്കൊള്ളുന്നതാണ് പ്രദർശനം. കാൽപന്തുകളിയുടെ ഉത്ഭവം മുതൽ ഫിഫ ലോകകപ്പ് സ്ഥാപിക്കുന്നത് വരെയുള്ള ചരിത്രയാത്രയിലേക്ക് സന്ദർശകരെ പ്രദർശനം ആനയിക്കും. വിവിധ ജനവിഭാഗങ്ങളെ ഒരുമിപ്പിക്കുന്നതിൽ ഫുട്ബാളിെൻറ പങ്ക് സംബന്ധിച്ച പൂർണചിത്രവും സന്ദർശകർക്ക് ലഭിക്കുന്നു.

ഫുട്ബാൾ ആരാധകർക്ക് മാത്രമല്ല, എല്ലാ പ്രായത്തിലും സാംസ്കാരിക പശ്ചാത്തലത്തിലുമുള്ള മുഴുവൻ സന്ദർശകർക്കും 'ഫുട്ബാളിെൻറ ലോകം' പ്രദർശനം വേറിട്ട അനുഭവമായിരിക്കും സമ്മാനിക്കുകയെന്ന് 3-2-1 ഖത്തർ ഒളിംപിക് സ്പോർട്സ് മ്യൂസിയം പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽഥാനി പറഞ്ഞു.

'ഫുട്ബാൾ ഫോർ ഓൾ, ഓൾ ഫോർ ഫുട്ബാൾ', 'ദി റോഡ് ടു ദോഹ', 'ഹിസ്റ്ററി ഇൻ ദി മേക്കിങ്' എന്നീ തലക്കെട്ടുകളിലായി മൂന്ന് വിഭാഗങ്ങളായാണ് പ്രദർശനം തയാറാക്കിയിരിക്കുന്നത്.

1986 ലോകകപ്പിൽ അർജൈൻറൻ ഇതിഹാസം ഡീഗോ മറഡോണ ധരിച്ചിരുന്ന ജഴ്സി മുതൽ 1930 ലോകകപ്പിൽ ഉപയോഗിച്ചിരുന്ന തുകൽപന്ത്, പ്രഥമ ഫുട്ബാൾ റൂൾഡ് ഗൈഡ്, പെലെയുടെ വലത് കാൽപാദത്തിെൻറ വെങ്കല മാതൃക, ഫുട്ബാൾ ഇതിഹാസങ്ങളുടെ വിഖ്യാത ജഴ്സികൾ എന്നിവയെല്ലാം പ്രദർശനത്തിനുണ്ട്.

ബ്രിട്ടനിലെ നാഷനൽ ഫുട്ബാൾ മ്യൂസിയത്തിലെ പ്രധാന ശേഖരങ്ങളും സൂറിച്ചിലെ ഫിഫ മ്യൂസിയത്തിലെ അപൂർവ ശേഖരങ്ങളും ഫ്രഞ്ച് മ്യൂസിയത്തിൽ നിന്നുള്ള ശേഖരങ്ങളും പ്രദർശനത്തിലുണ്ട്.

ഖത്തർ ക്രിയേറ്റ്സിനു കീഴിലാണ് 'ഫുട്ബാളിെൻറ ലോകം' പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.  

Tags:    
News Summary - Olympic Museum with football highlights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.