ഖത്തറിൻെറ ബീച്ച് വോളി ടീം
ദോഹ: ടോക്യോ ഒളിമ്പിക്സ് ബീച്ച് വോളിയിൽ ഖത്തറിൻെറ ഷെരിഫ് യൂനുസ്- തിജ അഹമ്മദ് സഖ്യം സെമിയിൽ കീഴടങ്ങി. അപരാജിത കുതിപ്പ് നടത്തിയ ഖത്തർ ടീമിനെ ഒളിമ്പിക് പതാകക്കുകീഴിൽ മത്സരിച്ച റഷ്യയുടെ ക്രസിൽനികോവ്- സ്റ്റൊയാനോസ്കി സഖ്യമാണ് നേരിട്ടുള്ള രണ്ട് സെറ്റിന് തോൽപിച്ചത് (21-19, 21-17). ബുധനാഴ്ച നടന്ന ക്വാർട്ടർ ഫൈനലിൽ ഇറ്റലിയുടെ പൗളോ നികോളായ്- ഡാനിയേല ലുപോ സഖ്യത്തെ 21-17, 23-21 സ്കോറിന് തോൽപിച്ചാണ് ഖത്തർ ടീം സെമിയിലെത്തിയത്. പൂൾ മത്സരങ്ങളിലും എല്ലാ കളിയും ജയിച്ച ടീമിന് ശനിയാഴ്ച വെങ്കല മെഡലിനായി മത്സരിക്കാം. ലാത്വിയയുടെ പ്ലാവിൻസ്- ടോക്സ് സഖ്യമാണ് എതിരാളി. =
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.