ദോഹ: കായികക്കരുത്തിലെ രാജാക്കന്മാർ മാറ്റുരക്കുന്ന സംല റേസിന് ഖത്തർ വീണ്ടും വേദിയാകുന്നു. ഖത്തർ ചലഞ്ച് റേസിങ് ക്ലബുമായി (സംല) സഹകരിച്ച് വിസിറ്റ് ഖത്തർ സംഘടിപ്പിക്കുന്ന സംല ഇന്റർനാഷണൽ റേസ് 2027 ജനുവരി 23 ന് നടക്കും.
നീന്തൽ, ഓട്ടം, സൈക്ലിങ്, കയാക്കിങ് എന്നിങ്ങനെയുള്ള ചലഞ്ചുകൾ പൂർത്തിയാക്കി 12 മണിക്കൂറിനുള്ളിൽ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരണം. നാലു ചലഞ്ചുകളും മത്സരാർത്ഥികൾ പൂർത്തീകരിക്കണം. കായികതാരങ്ങളുടെ ശാരീരികവും മാനസികവുമായ ശേഷിയും വൈദഗ്ധ്യവും ഉറപ്പാക്കിയാണ് വിജയികളെ കണ്ടെത്തുന്നത്.
2017ൽ ആദ്യമായി ആരംഭിച്ച സംല റേസ് ഇന്ന് ഖത്തറിലെ പ്രധാനപ്പെട്ട കായിക ഇവന്റുകളിലൊന്നാണ്. രജിസ്ട്രേഷൻ, മറ്റ് നിർദേശങ്ങൾ, വിജയികൾക്കുള്ള സമ്മാനം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.