ദോഹ: ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൽ 10, 20, 30 പ്രമോഷൻ ആരംഭിച്ചു. പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം, മാംസം, ബേക്കറി, ഹോട്ട് ഫുഡ്, സൗന്ദര്യവർദ്ധക വസ്തുക്കൾ, വീട്ടുപകരണങ്ങൾ, ഗാർമെന്റ്സ്, പാദരക്ഷകൾ, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ ആക്സസറികൾ, നിത്യോപയോഗ സാധനങ്ങൾ, ഭക്ഷ്യധാന്യങ്ങൾ തുടങ്ങി നിരവധി ഉൽപന്നങ്ങൾ ഓഫറിൽ എല്ലാ ഗ്രാൻഡ് മാൾ /ഗ്രാൻഡ് എക്സ്പ്രസ് ഹൈപ്പർമാർക്കറ്റ് ഔട്ട്ലറ്റുകളിലും മേയ് 13 വരെ ഉപയോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.
കൂടാതെ മെഗാ പ്രൊമോഷന്റെ ഭാഗമായി, 50 റിയാലോ അതിനു മുകളിലോ വാങ്ങുമ്പോൾ ലഭിക്കുന്ന കൂപ്പൺ നറുക്കെടുപ്പിലൂടെ ഭാഗ്യവിജയികൾക്ക് 10 കാറുകളും 100,000 റിയാൽ കാഷ് റിവാർഡുകളും ലഭിക്കാൻ അവസരവും ഉണ്ട്. ഓരോ സീസണിലും നടന്നു വരുന്ന മെഗാ പ്രമോഷനുകളിലൂടെ കാറുകൾ, സ്വർണ്ണ ബാറുകൾ, കാഷ് പ്രൈസുകൾ തുടങ്ങിയ റിവാർഡുകൾ നൽകി ഒരുപാട് വിജയികളെ സൃഷ്ടിക്കാൻ ഗ്രാൻഡ് മാളിന് സാധിച്ചിട്ടുണ്ട്. ഈ ആനുകൂല്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഗ്രാൻഡ് മാൾ റീജിയണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.