ദോഹ: വ്യോമയാന നിയമങ്ങൾ ലംഘിച്ച നാല് ട്രാവൽ ഏജൻസികൾക്കെതിരെ കർശന നടപടിയുമായി ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി. മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ അധികൃതർ ഉത്തരവിട്ടു. വ്യോമയാന മേഖലയിലെ സുതാര്യത ഉറപ്പാക്കാനും സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുമായി സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ എയർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്.
രാജ്യത്തെ ട്രാവൽ, എയർ കാർഗോ ഏജൻസികൾ അംഗീകൃത നിയമങ്ങൾ പൂർണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വരും ദിവസങ്ങളിലും പരിശോധന കർശനമാക്കും.
ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി. 2025ലെ 3ാം നമ്പർ നിയമത്തിലെ ആർട്ടിക്കിൾ (3) പ്രകാരം, ബന്ധപ്പെട്ട വകുപ്പിൽ നിന്ന് ലൈസൻസ് നേടാതെ യാത്രാ, എയർ കാർഗോ സംബന്ധമായോ ഉള്ള യാതൊരു പ്രവർത്തനങ്ങളും നടത്താൻ പാടില്ലെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.