ദോഹ: വേനൽക്കാലത്ത് കുട്ടികൾക്ക് സന്തോഷിക്കാനും ആഘോഷിക്കാനുമായി ഖത്തർ ടോയ് ഫെസ്റ്റിവൽ (ക്യു.ടി.എഫ്) വീണ്ടുമെത്തുന്നു. ജൂലൈ ഒന്നു മുതൽ 31 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ (ഡി.ഇ.സി.സി) കളിപ്പാട്ട ഉത്സവത്തിന് വേദിയാകും.
നാല് ഹാളുകളിലായി 22,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ വിശാലമായ വേദിയാലാണ് ഇത്തവണ ടോയ് ഫെസ്റ്റ് നടക്കുന്നത്. വിസിറ്റ് ഖത്തർ 'ഹാല സമ്മർ' കാമ്പയിനിന്റെ ഭാഗമായി, സ്പെയ് സ്ടൂൺ ഗ്രൂപ്പുമായി സഹകരിച്ച് നടത്തുന്ന ഫെസ്റ്റിൽ ലോകോത്തര കളിപ്പാട്ട ബ്രാൻഡുകൾ അണിനിരക്കും.
പ്രീ -സ്കൂൾ കുട്ടികൾ, കൗമാരക്കാർ, യുവാക്കൾ എന്നിവരെ ഉദ്ദേശിച്ചുള്ള വിപുലമായ തീം സോണുകൾ ഫെസ്റ്റിവലിൽ ഉൾപ്പെടുത്തും.
ലൈവ് ഷോകൾ, വിവിധ മത്സരങ്ങൾ, തത്സമയ പ്രകടനങ്ങൾ, ഇന്ററാക്റ്റീവ് ആക്റ്റിവിറ്റികൾ തുടങ്ങിയ വിനോദ പരിപാടികളിൽ താമസക്കാർക്കും സന്ദർശകർക്കും കുടുംബത്തോടൊപ്പം ആസ്വദിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.