ദോഹ: ഖത്തർ തീരത്ത് എണ്ണമലിനീകരണമെന്ന വാർത്തകൾ വ്യാജമെന്ന് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്.
രാജ്യത്തിന്റെ സമുദ്ര മേഖലയിലെയും -തീരദേശത്തെയും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങളുമായി ചേർന്ന് മന്ത്രാലയം നിരീക്ഷണവും ഫീൽഡ് പരിശോധനകളും തുടരുന്നുണ്ട്. നിലവിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും, പൊതുജനങ്ങൾ ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.