ഹജ്ജ് തീർഥാടനം; ഓൺലൈൻ രജിസ്ട്രേഷൻ ഒക്ടോബർ 20 വരെ

ദോഹ: ഖത്തറിൽ ഹജ്ജ് തീർത്ഥാടനത്തിന് തയാറെടുക്കുന്നവർക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഒക്ടോബർ 20ന് അവസാനിക്കും. ഔദ്യോഗിക ഹജ്ജ് പോർട്ടലായ hajj.gov.qa വഴി അപേക്ഷകൾ സമർപ്പിക്കാം. രജിസ്ട്രേഷൻ പ്രക്രിയകൾ എളുപ്പമാക്കുന്നതിനായി ഇലക്ട്രോണിക് സംവിധാനങ്ങളും പേയ്‌മെന്റ് രീതികളും പരിഷ്കരിച്ചിട്ടുണ്ട്.

വരാനിരിക്കുന്ന ഹജ്ജ് സീസണിൽ ഖത്തറിൽനിന്ന് 4,400 പേരുടെ ക്വോട്ടയാണ് അനുവദിച്ചിട്ടുള്ളത്. ഖത്തരി പൗരന്മാരായ അപേക്ഷകർക്ക് 18 വയസ്സ് പൂർത്തിയായിരിക്കണം. അപേക്ഷയിൽ പരമാവധി മൂന്ന് പേരെ ഉൾപ്പെടുത്താം. രാജ്യത്തെ താമസക്കാർക്കും ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ പൗരന്മാർക്കും ഹജ്ജ് രജിസ്ട്രേഷന് അപേക്ഷിക്കാവുന്നതാണ്. കുറഞ്ഞത് 45 വയസ്സ് പ്രായമുള്ളവരും മുമ്പ് ഹജ്ജ് നിർവഹിച്ചിട്ടില്ലാത്തവരുമായിരിക്കണം. കൂടാതെ, 15 വർഷമായി തുടർച്ചയായി ഖത്തറിൽ താമസിക്കുന്നവരുമായിരിക്കണം. ഇവർക്ക് കൂടെ ഒരാളെ അനുഗാമിയായി ചേർക്കാം.

രജിസ്ട്രേഷൻ കാലാവധി പൂർത്തിയാകുന്ന മുറക്ക് ഓൺലൈൻ പരിശോധനയിലൂടെ തിരഞ്ഞെടുപ്പ് ആരംഭിക്കും. അപേക്ഷകളുടെ പരിശോധനക്ക് ശേഷം ഒക്ടോബർ അവസാനത്തോടെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് എസ്.എം.എസ് വഴി അറിയിപ്പ് ലഭിക്കും. സൗദി ഹജ്ജ് -ഉംറ മന്ത്രാലയത്തിന്റെ നിർദേശങ്ങൾക്ക് അനുസൃതമായി അപേക്ഷകർ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടേണ്ടതുണ്ട്. ഇതിനായി രാജ്യത്തെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും പരിശോധനാ സൗകര്യം ഒരുക്കിയിട്ടുണ്ട്. പരിശോധനാ ഫലങ്ങൾ ഓൺലൈൻ വഴി നേരിട്ട് രജിസ്ട്രേഷൻ സിസ്റ്റവുമായി ബന്ധിപ്പിക്കുന്നതാണ്. സംശയങ്ങൾക്കും മറ്റ് വിവരങ്ങൾക്കുമായി വകുപ്പിന്റെ 132 എന്ന ഹോട്ട്ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Tags:    
News Summary - Hajj pilgrimage online registration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.