ആസിഫ് എം. കരീമിന് ഇന്ത്യൻ മീഡിയ ഫോറം അംഗങ്ങൾ ഉപഹാരം നൽകുന്നു
ആസിഫ് എം. കരീമിന് ഇന്ത്യൻ മീഡിയ ഫോറം ഖത്തറിന്റെ നേതൃത്വത്തിൽ യാത്രയയപ്പ്
ദോഹ: സേവന കാലാവധി പൂർത്തിയാക്കി നാട്ടിലേക്കു മടങ്ങുന്ന ഗൾഫ് മാധ്യമം ഓൺലൈൻ റിപ്പോർട്ടർ ആസിഫ് എം. കരീമിന് ഇന്ത്യൻ മീഡിയ ഫോറം (ഐ.എം.എഫ്) ഖത്തർ യാത്രയയപ്പ് നൽകി. ഐ.എം.എഫ് പ്രസിഡന്റ് ഓമനക്കുട്ടൻ പരുമല അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് സാദിഖ് ചെന്നാടൻ, സെക്രട്ടറി അൻവർ പാലേരി, ഗൾഫ് മാധ്യമം റീജനൽ മാനേജർ ഹാരിസ് വള്ളിയിൽ, ഗൾഫ് മാധ്യമം ബിസിനസ് ഡവലപ്പ്മെന്റ് മാനേജർ ജാബിർ അബ്ദുൽ റഹ്മാൻ, ഐ.എം.എഫ് എക്സിക്യൂട്ടീവ് അംഗം ആർ.ജെ. നിസ, മുസ്താഖ് അലവി, അബ്ബാസ് മുഹമ്മദ്, ഐ.എം.എഫ് സൗഹൃദ അംഗങ്ങളായ അമാനുല്ല വടക്കാങ്ങര, നൗഷാദ് അതിരുമട, പി.വി.എ. നാസർ, റഫീഖ് എന്നിവർ സംസാരിച്ചു. തുടർന്ന് ആസിഫ് എം. കരീം മറുപടി പ്രസംഗം നടത്തി. കോഴിക്കോട് സ്റ്റാർ റെസ്റ്റാറന്റിൽ നടന്ന ചടങ്ങിൽ ഐ.എം.എഫ് അംഗങ്ങൾ ചേർന്ന് ആസിഫിന് സ്നേഹോപഹാരം നൽകി. ജനറൽ സെക്രട്ടറി ഷഫീക്ക് അറക്കൽ സ്വാഗതവും ട്രഷറർ ആർ.ജെ. രതീഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.