സ്കിയ പ്രൊഫിഷ്യൻസി അവാർഡ് വിതരണം
ദോഹ: ഖത്തറിലെ തെക്കൻ കേരള ജില്ലക്കാരുടെ കൂട്ടായ്മയായ സൗത്ത് കേരള എക്സ്പാറ്റ്സ് അസോസിയേഷൻ (സ്കിയ) അക്കാദമിക രംഗത്ത് മികച്ച വിജയം കൈവരിച്ച അംഗങ്ങളുടെ മക്കൾക്കായി പ്രൊഫിഷ്യൻസി അവാർഡ് വിതരണവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. തുമാമയിലെ അൽ സാജ് റെസ്റ്റാറന്റിൽ നടന്ന ചടങ്ങിൽ സ്കിയ പ്രസിഡന്റ് ബിലാൽ ഹരിപ്പാട് അധ്യക്ഷത വഹിച്ചു. മാസ്റ്റർ അദ്നാന്റെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയിൽ ജോയന്റ് സെക്രട്ടറി ഫാറൂഖ് സമദ് സ്വാഗതം പറഞ്ഞു.
ഡോ. താജ് ആലുവ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ എൻജിനീയർ പി.ടി. യൂനുസ് സംസാരിച്ചു. പുസ്തക വായനയിൽ ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ് നേടിയ ഇഷാൻ ഖാനെ ചടങ്ങിൽ ആദരിച്ചു. തുടര്ന്ന് വിജയികളായ വിദ്യാർഥികൾക്കുള്ള മെമന്റോകളും സർട്ടിഫിക്കറ്റുകളും വിശിഷ്ടാതിഥികൾ കൈമാറി. പണ്ഡിതനും വിദ്യാഭ്യാസ വിദഗ്ധനുമായ അന്തരിച്ച സമദ് ഹാജിയുടെ ഓർമ്മക്കായി ഏർപ്പെടുത്തിയ മജ് ലിസ് വിജയികൾക്കുള്ള പുരസ്കാരങ്ങളും കാഷ് പ്രൈസും അദ്ദേഹത്തിന്റെ മക്കളായ നിസാമുദ്ദീൻ സമദ്, ഫാറൂഖ് സമദ് എന്നിവർ വിതരണം ചെയ്തു. അറബ് മാസ ആരംഭത്തോടനുബന്ധിച്ച് സ്കിയ ഓൺലൈൻ വഴി നടത്തിയ പ്രവാചക ചരിത്ര ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ വിതരണം ചെയ്തു. കുട്ടികൾ അവതരിപ്പിച്ച അറബ് -മാപ്പിളപ്പാട്ട് ആലാപനം ചടങ്ങിന് മാറ്റുകൂട്ടി.
നൂറിലധികം അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്ത പരിപാടിയിൽ സ്കിയ മുൻ പ്രസിഡന്റ് മുഹമ്മദ് ഖുതുബ് സമാപന പ്രസംഗം നടത്തുകയും ട്രഷറർ ഷാനവാസ് ഖാൻ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. കൺവീനർ നിസാമുദ്ദീൻ സമദ്, നജീം ഇസ്മായിൽ, ടി.കെ. ഹാഷിം, ഫാറൂഖ് സമദ്, നിസാം നജീം, മുഹമ്മദ് ഹാഷിർ, എം.ടി. അസീം, ഷമീർ മജീദ്, റിയാസ് മാഹീൻ, അൽഹിന കരീം, ഫിസ നസീർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.