ഒ.ഐ.സി.സി ഇൻകാസ് ഖത്തർ രാജീവ് ഗാന്ധി സദ്ഭാവന പുരസ്കാരം ചാണ്ടി ഉമ്മന്

ദോഹ: ആധുനിക ഭാരതത്തിന്റെ ശിൽപിയും ദേശീയോദ്ഗ്രഥനത്തിന് സമഗ്ര സംഭാവന നൽകി രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച രാജീവ് ഗാന്ധിയുടെ 81ാമത് ജന്മദിനത്തിന്റെ ഭാഗമായി ഒ.ഐ.സി.സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി രാജീവ് ഗാന്ധി സദ്ഭാവന ദിനാചരണ സമ്മേളനവും പുരസ്കാര സമർപ്പണവും നടക്കും. അഡ്വ. ചാണ്ടി ഉമ്മൻ എം.എൽ.എയാണ് പ്രഥമ രാജീവ് ഗാന്ധി സദ്ഭാവന പുരസ്കാരത്തിനായി തെരഞ്ഞടുത്തത്. വെള്ളിയാഴ്ച തുമാമ ഒലിവ് ഇന്റർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും.കെ.പി.സി.സി റിസർച്ച് ആൻഡ് പോളിസി വിഭാഗം ചെയർമാൻ ജെ.എസ്. അടൂർ ചെയർമാനായ അഞ്ചംഗ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

ദോഹയിൽ നടന്ന വാർത്തസമ്മേളനത്തിൽ ജൂറി ചെയർമാൻ ജെ.എസ്. അടൂർ വിഡിയോ കോളിലൂടെ പ്രഖ്യാപനം നടത്തി. വാർത്തസമ്മേളനത്തിൽ ഒ.ഐ.സി.സി ഇൻകാസ് ഖത്തർ അഡ്വൈസറി ബോർഡ് ചെയർമാനും ജൂറി അംഗവുമായ ജോൺ ഗിൽബർട്ട്, സംഘടന കാര്യ ജനറൽ സെക്രട്ടറി ശ്രീജിത്ത് എസ്. നായർ, ട്രഷറർ ജോർജ് അഗസ്റ്റിൻ, വർക്കിങ് പ്രസിഡന്റുമാരായ ജൂട്ടസ് പോൾ, ജീസ് ജോസഫ്, നാസർ വടക്കേക്കാട് എന്നിവർ പങ്കെടുത്തു. സെൻട്രൽ കമ്മിറ്റിയംഗങ്ങളും വിവിധ ജില്ലാകമ്മിറ്റി ഭാരവാഹികളും ചടങ്ങിൽ പങ്കാളികളായിരുന്നു.

Tags:    
News Summary - OICCC Incas Qatar Rajiv Gandhi Goodwill Award Chandy Oommen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.