ദോഹ ഹെൽത്ത്കെയർ ഗ്രൂപ് ഡയറക്ടർ ജോസ് ലൂയിസ് മൊയലൻ നിര്യാതനായി

ദോഹ: ഖത്തറിലെ പ്രമുഖ വ്യവസായിയും ദോഹ ഹെൽത്ത്കെയർ ഗ്രൂപ് ഡയറക്ടറുമായ ജോസ് ലൂയിസ് മൊയലൻ (59) ദോഹയിൽ നിര്യാതനായി. തൃശൂർ കുരിയച്ചിറ സ്വദേശിയാണ്. ഖത്തറിലെ ആരോഗ്യമേഖലയിലെ നിരവധി സ്ഥാപനങ്ങളുടെ ഉടമയായ ജോസ് മൊയലന് ഖത്തർ സർക്കാർ സ്ഥിരം താമസവിസ അനുവദിച്ചിരുന്നു.

ഖത്തർ അപ്പോളോ ക്ലിനിക്, ബർവ വില്ലേജിലെ അറ്റ്ലസ് മെഡിക്കൽ സ​െൻറർ, ഇൻഡസ്ട്രിയൽ ഏരിയയിലെ അറ്റ്ലസ് പോളിക്ലിനിക്, ഫ്യുച്ചർ മെഡിക്കൽ സ​െൻറർ (അൽവാബ്), എഫ്.എം.സി ഡേകെയർ സർജറി (അൽവാബ്), അൽ ഇസ്റ മെഡിക്കൽ സ​െൻറർ (അൽ ഗറാഫ), അൽ ഇസ്റ പോളിക്ലിനിക് (അൽ മർഖിയ) എന്നിവയാണ് ദോഹ ഹെൽത്ത്കെയർ ഗ്രൂപ്പിന് കീഴിലെ സ്ഥാപനങ്ങൾ.

ഭാര്യ: മേബി ജോസ് മൊയലൻ. മക്കൾ: ലൂയിസ് ജോസ്, മേരി ജോസ്, ജോൺ ജോസ്. ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കെ.എം.സി.സി അൽ ഇഹ്സാൻ മയ്യത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

Tags:    
News Summary - obit doha health care group director jose luis moyalan -obit news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.