ഐ.സി.സി വെനസ്ഡേ ഫിയസ്റ്റയുടെ ഭാഗമായി ഒരുക്കിയ ‘നൃത്താഞ്ജലി’പരിപാടിയിൽനിന്ന്
ദോഹ: ഇന്ത്യൻ കൾചറൽ സെന്റർ (ഐ.സി.സി) വെനസ്ഡേ ഫിയസ്റ്റയുടെ ഭാഗമായി ‘നൃത്താഞ്ജലി’ സംഘടിപ്പിച്ചു. ഐ.സി.സി അശോക ഹാളിൽ നടന്ന പരിപാടിയിൽ ഇന്ത്യയുടെ വൈവിധ്യമാർന്ന സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന വിവിധ നൃത്തരൂപങ്ങൾ അരങ്ങേറി. ഇന്ത്യയുടെ സാംസ്കാരിക -കലാ പൈതൃകം പ്രവാസികൾക്കിടയിൽ സജീവമായി നിലനിർത്തുന്നതിന്റെ ഭാഗമായാണ് ഐ.സി.സി എല്ലാ ആഴ്ചയും വെനസ്ഡേ ഫിയസ്റ്റ സംഘടിപ്പിക്കുന്നത്. ഇന്ത്യൻ കമ്യൂണിറ്റിയിലെ വിവിധ സംഘടനകൾ അവതരിപ്പിച്ച കലാപരിപാടികൾ സന്ദർശകർക്ക് നവ്യാനുഭവമായി.
വെങ്കപ്പ ഭാഗവതുല സ്വാഗതം പറഞ്ഞു. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കമ്യൂണിറ്റി സേവന രംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ച് ഐ.സി.സി അഫിലിയേറ്റഡ് സംഘടനകളായ ഓണാട്ടുകര പ്രവാസി അസോസിയേഷൻ പ്രസിഡന്റ് സുമേഷ് കുമാർ, പയ്യന്നൂർ സൗഹൃദ വേദി ഖത്തർ പ്രസിഡന്റ് സി.കെ. ശ്രീജീവ് എന്നിവരെ ആദരിച്ചു. ഐ.സി.സി എച്ച്.ആർ ആൻഡ് അഡ്മിൻ ആൻഡ് കോൺസുലർ മേധാവി രാകേഷ് വാഗ് നന്ദിയും പറഞ്ഞു.
ഐ.സി.സി അഡ്വൈസറി കൗൺസിൽ ചെയർമാൻ പി.എൻ. ബാബുരാജൻ, ഐ.ബി.പി.സി വൈസ് പ്രസിഡന്റ് അബ്ദുൽ സത്താർ, ഐ.സി.സി വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ, ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ്, വിവിധ അസോസിയേഷൻ പ്രസിഡന്റുമാർ, കമ്യൂണിറ്റി നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പൂജ ആയിരുന്നു പരിപാടിയുടെ അവതാരക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.