ദോഹ: കൾച്ചറൽ ഫോറം വനിതാകൂട്ടായ്മയായ നടുമുറ്റം സംഘടിപ്പിക്കുന്ന വീട്ടുജോലിക് കാരികളായ വനിതകളെ നോർക്ക പദ്ധതിയിൽ അംഗങ്ങളാകുന്ന കാമ്പയിെൻറ ഉദ്ഘാടനവും വനിത ാദിനാഘോഷവും നടന്നു. വനിതാദിനാഘോഷ പരിപാടികൾ ഇന്ത്യൻ എംബസിക്ക് കീഴിലെ ഐ.ബി.പി.സി വുമൺസ് കോർഡിനേറ്റർ ഉഷ ആൻഡ്രൂസ് ഉദ്ഘാനം ചെയ്തു. കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി സി. സാദിഖലി മുഖ്യപ്രഭാഷണം നടത്തി. നടുമുറ്റം കോർഡിനേറ്റർ ആബിദ സുബൈർ അധ്യക്ഷത വഹിച്ചു.
പ്രവാസികൾക്കായി നോർക്ക നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ കുറിച്ച് കൾച്ചറൽ ഫോറം സെക്രട്ടറി മുഹമ്മദ് കുഞ്ഞി സംസാരിച്ചു. ഐഡിയൽ ഇന്ത്യൻ സ്കൂൾ അധ്യാപിക റെജി, കലാഭവൻ യോഗ പരിശീലക ഡോ. ആൻസി, നൂർജഹാൻ ഫൈസൽ തുടങ്ങിയവർ സംസാരിച്ചു. സിഹാം അബ്ദുൽ വാഹിദ് ഗാനാലാപനം നടത്തി. വനിതകളുടെ നോർക്ക അംഗത്വ അപേക്ഷ ആബിദ സുബൈർ, റുബീന മുഹമ്മദ് കുഞ്ഞി, നൂർജഹാൻ ഫൈസൽ തുടങ്ങിയവർ സ്വീകരിച്ചു. റസിയ അഷറഫ് സ്വാഗതവും റുദൈന സുഹൈൽ നന്ദിയും പറഞ്ഞു. സമീന അനസ്, ഖദീജബി നൗഷാദ്, ഹുമൈറ അബ്ദുൽ വാഹിദ്, സകീന, നിത്യ, റഷീദ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.