നോബിൾ ഇന്റർനാഷണൽ സ്കൂൾ സംഘടിപ്പിച്ച ‘ഇഖ്​റഅ് ഇന്‍റർ സ്കൂൾ’ ​ഖുർആൻ പാരായണ മത്സരത്തിലെ വിജയികൾക്ക്​ സമ്മാനങ്ങൾ വിതരണം ചെയ്തപ്പോൾ

നോബിൾ ഖുർആൻ പാരായണം സമ്മാനദാനം

ദോഹ: വിശുദ്ധ റമദാനിനോട് അനുബന്ധിച്ച് നോബിൾ ഇന്റർനാഷണൽ സ്കൂൾ സംഘടിപ്പിച്ച 'ഇഖ്​റഅ് ഇന്‍റർ സ്കൂൾ' ​ഖുർആൻ പാരായണ മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഷിബു അബ്ദുൾ റഷീദ് സ്വാഗതം പറഞ്ഞു. സ്കൂൾ അക്കാദമിക് ഡയറക്ടർ മുനീർ അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് നോബിൾ സ്കൂൾ ജനറൽ സെക്രട്ടറി കെ.പി ബഷീർ, സ്കൂൾ ട്രഷറർ ഷൗക്കത്തലി താജ്, മാനേജ്മെന്റ് പ്രതിനിധികളായ മഹ്റൂഫ്, നാസർ എന്നിവർ വിജയികൾക്കുള്ള പുരസ്കാരദാനം നിർവഹിച്ചു.

മൂന്ന് വിഭാഗങ്ങളായി നടത്തിയ ഖുർ ആൻ പാരായണ മത്സരത്തിൽ ഖത്തറിലെ 18 ഇന്ത്യൻ സ്കൂളുകളിൽ നിന്നായി 50ൽ അധികം വിദ്യാർഥികൾ പങ്കെടുത്തിരുന്നു.

വിജയികളായവരെ നോബിൾ സ്കൂൾ പ്രിൻസിപ്പൽ ഷിബു അദ്ബുൽ റഷീദും, മാനേജ്മന്റ് പ്രതിനിധികളും അഭിനന്ദിച്ചു.

നോബിൾ സ്കൂൾ വൈസ് പ്രിൻസിപ്പൽ (സി സി എ ) മി. ഷിഹാബുദ്ധീൻ നന്ദി പ്രകാശിപ്പിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ അഡ്മിനിസ്ട്രേഷൻ റോബിൻ കെ ജോസ്, സ്കൂൾ ഹെഡ് ഓഫ് സെക്ഷൻ നിസാർ കെ, സി.സി.എ കോർഡിനേറ്റർ മുഹമ്മദ് ഹസ്സൻ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ സന്നിഹിതരായി.

സീനിയർ -ജൂനിയർ വിഭാഗങ്ങളിൽ മികച്ച പ്രകടനം നടത്തിയ തങ്ങളുടെ വിദ്യാർഥികളെ എം.ഇ.എസ്​ ഇന്ത്യൻസ്കൂൾ അധികൃതർ അഭിനന്ദിച്ചു. 

Tags:    
News Summary - Noble Quran Recitation Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.