നോബിൾ ഇന്റർനാഷനൽ സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പതാക ഉയർത്തുന്നു
നോബിൾ ഇന്റർനാഷനൽ സ്കൂൾ
ദോഹ: നോബിൾ ഇന്റർനാഷനൽ സ്കൂളിൽ ഇന്ത്യയുടെ 78ാമത് സ്വാതന്ത്ര്യ ദിനം വൈവിധ്യങ്ങളായ പരിപാടികളോടെ ആഘോഷിച്ചു. നോബിൾ ഇന്റർ നാഷനൽ സ്കൂൾ ചെയർമാൻ മുഹമ്മദ് ഹുസൈൻ യു, സ്കൂൾ ട്രഷറർ ഷൗക്കത്തലി താജ് എന്നിവർ ചേർന്ന് ദേശീയ പതാക ഉയർത്തി. നോബിൾ ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ ഷിബു അബ്ദുൽ റഷീദ് സ്വാഗതം പറഞ്ഞു.
നോബിൾ ഇന്റർനാഷനൽ സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച നൃത്ത പരിപാടിയിൽ നിന്ന്
ചെയർമാൻ മുഹമ്മദ് ഹുസൈൻ യു, ട്രഷറർ ഷൗക്കത്തലി താജ്, വൈസ് ചെയർമാൻ അഡ്വ. അബ്ദുൽ റഹിം കുന്നുമ്മൽ എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറി. ട്രാൻസ്പോർട്ടേഷൻ ഡയറക്ടർ ആർ.എസ് മൊയ്ദീൻ, മാനേജ്മെന്റ് കമ്മിറ്റി അംഗം കെ.എം. നാസർ എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന്, അധ്യാപകരും വിദ്യാർഥികളും നൃത്ത, നൃത്തേതര ദേശീയോദ്ഗ്രഥന പരിപാടികൾ അവതരിപ്പിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽസ് റോബിൻ കെ ജോസ്, ഷിഹാബുദ്ദീൻ.എം എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.