ദോഹ: കോവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ ഖത്തറിൽ ചില നിയന്ത്രണങ്ങൾ പുനസ്ഥാപിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. എന്നാൽ ഖത്തറിലേക്ക് യാത്രാവിലക്ക് ഇല്ല. നിലവിൽ ഖത്തറിൻെറ യാത്രാസംബന്ധമായ ചട്ടങ്ങളിൽ മാറ്റം വരുത്തിയിട്ടില്ല. ഇത്തരത്തിലുള്ള പ്രചാരണം തെറ്റാണെന്നും അധികൃതർ അറിയിച്ചു. നിയന്ത്രണങ്ങൾ പുനസ്ഥാപിച്ച തീരുമാനം ഫെബ്രുവരി നാലുമുതൽ നിലവിൽ വരും.
ഓഫിസുകളിൽ 80 ശതമാനം ജീവനക്കാർ മാത്രമേ ഹാജരാകാൻ പാടുള്ളൂ. ബാക്കിയുള്ളവർ വീടുകളിലിരുന്ന് ജോലി ചെയ്യണം. ഓഫിസുകളിലെ യോഗങ്ങളിൽ 15 പേർ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. ഇൻഡോർ പരിപാടികളിൽ അഞ്ചുപേർ മാത്രമേ ഉണ്ടാകാവൂ. പുറത്തുനടക്കുന്ന പരിപാടികളിൽ 15 പേർ മാത്രമേ പാടുള്ളൂ. പാർക്കുകളിലെയും ബീച്ചുകളിലെയും കളിസ്ഥലങ്ങൾ അടക്കും. റസ്റ്റോറൻറുകൾ, കഫേകൾ എന്നിവയുടെ പ്രവർത്തനശേഷി കുറച്ചു. മാളുകളിലെ ഫുഡ്കോർട്ടുകൾ അടക്കണം.
പള്ളികൾ അടക്കില്ല. അംഗശുദ്ധിവരുത്താനുള്ള സൗകര്യങ്ങൾ, ടോയ്ലെറ്റ് എന്നിവ അടച്ചിടും. ഓൺലൈൻ, നേരിട്ടുള്ള പഠനം എന്നിവ സമന്വയിപ്പിച്ചുള്ള പഠനരീതിയിൽ തന്നെ നിലവിലുള്ള ശേഷിയിൽ സ്കൂളുകൾ പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.