നോ പ്ലാസ്റ്റിക് ബാഗ് ഡേ ബോധവത്കരണ കാമ്പയിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികൾക്ക് പരിസ്ഥിതി സൗഹൃദ ബാഗുകൾ വിതരണം ചെയ്യുന്നു
നോ പ്ലാസ്റ്റിക് ബാഗ് ഡേ; ബോധവത്കരണ കാമ്പയിൻ സംഘടിപ്പിച്ചു
ദോഹ: നോ പ്ലാസ്റ്റിക് ബാഗ് ഡേയുടെ ഭാഗമായി പരിസ്ഥിതി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ബോധവത്കരണ കാമ്പയിൻ അൽ ഖോർ തുറമുഖത്ത് സംഘടിപ്പിച്ചു. പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ചായിരുന്നു പരിപാടി. മത്സ്യത്തൊഴിലാളികൾക്ക് പരിസ്ഥിതി സൗഹൃദ ബാഗുകൾ വിതരണം ചെയ്തു. പ്ലാസ്റ്റിക് ബാഗുകളുടെ അപകടങ്ങളെക്കുറിച്ചും കടലിൽ ഉപേക്ഷിക്കുമ്പോൾ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും അവബോധം വളർത്തുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ ഫിഷറീസ് വകുപ്പുമായി സഹകരിച്ചായിരുന്നു കാമ്പയിൻ സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.