ദോഹ: പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഖത്തർ സ്കൂൾ ഓഫ് സയൻസ് ആൻഡ് ടെക്നോളജി വിവരാധിഷ്ഠിത സാമ്പത്തികവ്യവസ്ഥയിലേക്കും രാജ്യത്തിെൻറ സമഗ്ര വളർച്ചയിലേക്കുമുള്ള നിർണായക ചുവടുവെപ്പാണെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ വാഹിദ് അലി അൽ ഹമ്മാദി.
വിവരാധിഷ്ഠിത സാമ്പത്തികവ്യവസ്ഥിതിക്ക് ഏറെ ആവശ്യം ഗുണമേന്മയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. വിദ്യാർഥികളുടെ മനസ്സിനെ കൂടുതൽ വികസിപ്പിക്കുന്നതിനും അവരുടെ കണ്ടെത്തലുകളെ വളർത്തുന്നതിനും ആശയങ്ങൾക്ക് നിറം കൊടുക്കുന്നതിനും ഗു ണമേന്മയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിവാര്യമാണ്. സ്കൂളിെൻറ നിർമ്മാണത്തിലും പൂർത്തീകരണത്തിലും നേരിട്ട് മേൽനോട്ടം വഹിക്കുകയും പൂർണ പിന്തുണ നൽകുകയും ചെയ്ത പ്രധാനമന്ത്രിക്ക് അദ്ദേഹം നന്ദി അറിയിച്ചു. ശാസ്ത്ര, സാങ്കേതിക മേഖലയിൽ അഭിരുചിയും അഭിനിവേശവുമുള്ള രാജ്യത്തെ സ്വദേശി വിദ്യാർഥികൾക്കുള്ള മികച്ച തെരഞ്ഞെടുപ്പായിരിക്കും ഖത്തർ സ്കൂൾ ഓഫ് സയൻസ് ആൻഡ് ടെക്നോളജിയെന്നും മന്ത്രി ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.