ദോഹ: എല്ലായിടത്തും സംസാര വിഷയം ഒന്നാണ്. ഗൾഫ് മാധ്യമം ഒരുക്കുന്ന ‘എ നൈറ്റ് ഫ ുൾ ഒാഫ് സ്റ്റാർസി’നെ പറ്റി. പരിപാടിയുടെ ടിക്കറ്റ് വിൽപനക്ക് ആവേശപ ്രതികരണമാണ് ഉണ്ടാകുന്നത്. ഒറ്റഫോൺ കോളിൽ ഖത്തറിെൻറ ഏത് ഭാഗത്തും ടിക്കറ്റുകൾ എത്തിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഖത്തറിലെ കടുത്ത വേനൽചൂട് പരിഗണിച്ചാണിത്. 55091170 നമ്പറിൽ വിളിച്ചാൽ ഖത്തറിൽ എവിടെയും ടിക്കറ്റുകൾ എത്തിച്ചുനൽകും. ഇതിനകം നിരവധി സംഘടനകൾ ആണ് ഇവൻറ് അസോസിയേറ്റുകളായത്. പരിപാടിയുടെ റേഡിയോ പാർട്ണർമാരായ 98.6 റേഡിയോയിൽ നടന്ന ചടങ്ങിൽ ഖത്തർ മലയാളി മോംസ്, മലബാർ അടുക്കള എന്നീ കൂട്ടായ്മകൾ കൂടി അസോസിയേറ്റ്സായി. മലബാർ അടുക്കളയുടെ സുമയ്യ തസീൻ, മലയാളി മോംസിെൻറ ഷാജിത നൗഷാദ് എന്നിവർ സംസാരിച്ചു. ഗൾഫ്മാധ്യമം ന്യൂസ് ബ്യൂറോ ഇൻചാർജ് ഒ.മുസ്തഫ പരിപാടി സംബന്ധിച്ച് വിശദീകരിച്ചു. മുഹമ്മദ് റാഫി പണിക്കരപ്പുറായ, അൽജാബിർ റാഫത്ത് എന്നിവർ പെങ്കടുത്തു. 98.6 ആർ.ജെ. പാർവതി, ആർ.ജെ. നീനു എന്നിവർ നേതൃത്വം നൽകി.
ജൂലൈ അഞ്ചിന് ഖത്തർ നാഷനൽ കൺവെൻഷൻ സെൻററിൽ (ക്യുഎൻസിസി) വൈകുന്നേരം ആറിനാണ് ‘എ നൈറ്റ് ഫുൾ ഒാഫ് സ്റ്റാർസ്’ നടക്കുക.
സഫാരി ഹൈപ്പർമാർക്കറ്റ് ആണ് മുഖ്യപ്രാേയാജകർ. ടൈറ്റിൽ സ്പോൺസർ സുഭവൻ വില്ലാസ് ആൻറ് റിസോർട്സ്. പ്ലാറ്റിനം പാർട്ണർ െസക്യൂറ സെൻറർ മൾട്ടിപ്ലക്സ് ഹൈപ്പർ മാർക്കറ്റ്. സ്ട്രാറ്റജിക് പാർട്ണർ ആർഗൺ േഗ്ലാബൽ. ഡിജിറ്റർ പാർട്ണർ സീ ഫൈവ്. വെൽനസ് പാർട്ണർ അലെവിയ മെഡിക്കൽ സെൻറർ. ഗ്രാൻറ്മാൾ ൈഹപ്പർ മാർക്കറ്റ് ആണ് അസോസിയേറ്റ് പാർട്ണർ. അൽസദ്ദ് റെൻറ് എ കാർ, മലബാർ ലൈവ് റെസ്റ്റോറൻറ്, അലി ബിൻ അലി പ്രിൻറിങ് പ്രസ് എന്നിവർ സഹപ്രായോജകർ. ക്യൂബ് എൻറർടെയ്ൻമെൻറ് ആണ് ഇവൻറ് പാർട്ണർ. മീഡിയാവൺ ചാനൽ ആണ് ടി.വി പാർട്ണർ. 98.6 റേഡിയാപാർട്ണർ. വനാസ ടൈം ആണ് ഒാൺലൈൻ ടികറ്റ് പാർട്ണർ. ഗസൽ ഗായകൻ ഷഹബാസ് അമൻ, മെൻറലിസ്റ്റ് ആദി എന്നിവരാണ് ‘എ നൈറ്റ് ഫുൾ ഒാഫ് സ്റ്റാർസ്’ മുഖ്യാതിഥികൾ. ഗായിക സിതാര കൃഷ്ണകുമാറും വ്യത്യസ്ത ശൈലിയുമായി വേദിയിൽ എത്തും. രാജേഷ് ചേർത്തലയുടെ പുല്ലാങ്കുഴൽ മാധുര്യം കേൾക്കാനുള്ള അവസരവുമാണ് കൈവന്നിരിക്കുന്നത്. മനസ് വായിക്കുന്ന ആദിയുടെ മെൻറലിസവും സംഗീതവും ഒരുമിക്കുന്ന അപൂർവസുന്ദരയാത്രയാണിത്. സദസും ഗായകരും സംവദിച്ചുകൊണ്ടുള്ള മൂന്നുമണിക്കൂർ പരിപാടി വൈകുന്നേരം 6.30ന് തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.