ദോഹ: ഖത്തർ ഇന്ധന കമ്പനിയായ വുഖൂദ് തങ്ങളുടെ സഹോദര സ്ഥാപനമായ വുഖൂദ് മറൈൻ സർവീസിെൻറ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി രണ്ട് കപ്പലുകൾ കൂടി വാങ്ങുന്നു. വുഖൂദ് കമ്പനി തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.വിവിധ വികസന പദ്ധതികൾക്കായും വിപുലീകരണ പ്രവർത്തനങ്ങൾക്കായും കൂടുതൽ നിർദേശങ്ങൾ വുഖൂദ് മുന്നോട്ട് വെച്ചിരുന്നു.
അടുത്ത സാമ്പത്തിക വർഷത്തിൽ രണ്ട് കപ്പലുകൾ വാങ്ങുന്നതുൾപ്പെടെയുള്ള നിർദേശങ്ങൾക്ക് വുഖൂദ് ബോർഡിെൻറ അംഗീകാരവും ലഭിച്ചിട്ടുണ്ട്. ഇതിെൻറ ഭാഗമായാണ് പുതിയ കപ്പലുകൾ വാങ്ങാനുള്ള പദ്ധതി പുറത്തുവിട്ടിരിക്കുന്നത്.പെേട്രാളിയം ഉൽപന്നങ്ങളുടെ വിതരണത്തിലും സംഭരണത്തിലും മാർക്കറ്റിംഗ് ഇൻഫ്രാസ്െട്രക്ചർ പദ്ധതികളിലും ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് വുഖൂദ് ശക്തമായ ഇടപെടലുകളാണ് നടത്തിവരുന്നത്.
കമ്പനിയുടെ അടുത്ത വർഷത്തേക്കുള്ള ബജറ്റിന് ബോർഡ് അംഗീകാരം നൽകിയതായി ഖത്തർ ഫ്യൂവൽ സി.ഇ.ഒ സഅദ് റാഷിദ് അൽ മുഹന്നദി പറഞ്ഞു. ഈ വർഷത്തെ കമ്പനിയുടെ ആറാമത് ബോർഡ് യോഗം അഹ്മദ് സൈഫ് അൽ സുലൈതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വെസ്റ്റ്ബേയിലെ ആസ്ഥാനത്ത് ചേർന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത വർഷം 15 പെേട്രാൾ സ്റ്റേഷനുകളും 15 മൊബൈൽ സ്റ്റേഷനുകളും കമ്പനി സ്ഥാപിക്കുമെന്നും പുതിയ പദ്ധതികൾക്കായി അടുത്ത സാമ്പത്തികവർഷത്തെ കമ്പനിയുടെ ബജറ്റിൽ 816 മില്യൻ റിയാൽ വകയിരുത്തിയിട്ടുണ്ടെന്നും അൽ മുഹന്നദി സൂചിപ്പിച്ചു. നിലവിൽ 58 പെേട്രാൾ സ്റ്റേഷനുകളാണ് വഖൂദ് പ്രവർത്തിപ്പിക്കുന്നത്. ഈ വർഷം അവസാനിക്കുന്നതോടെ ഇത് 59 ആകും. അദ്ദേഹം വ്യക്തമക്കി. 18 പുതിയ പെേട്രാൾ സ്റ്റേഷനുകളുടെ നിർമ്മാണത്തിനുള്ള ടെൻഡറുകൾ അടുത്ത വർഷം ആദ്യപാദത്തിൽ നൽകുമെന്നും 2022ഓടെ 122 സ്റ്റേഷനുകളാണ് കമ്പനിയുടെ ലക്ഷ്യമെന്നും മുഹന്നദി പറഞ്ഞു. കമ്പനിയുടെ 2018–2022 കാലയളവിലേക്കുള്ള ഭാവി വ്യാപാര പദ്ധതികൾക്ക് ബോർഡ് അംഗീകാരം നൽകിയെന്നും സി.ഇ.ഒ അൽ മുഹന്നദി സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.