മെട്രോ ലിങ്ക് ബസ്
Posted On
date_range Updated On
date_range പുതിയ മെട്രോ ലിങ്ക് സർവിസ് ആരംഭിച്ചു
ദോഹ: ദോഹ മെട്രോയുടെ ഫീഡർ ബസുകളായ മെട്രോ ലിങ്കിന്റെ സർവിസ് വർധിപ്പിച്ച് ഖത്തർ റെയിൽ. വിവിധ മെട്രോ സ്റ്റേഷനുകൾക്കു കീഴിലാണ് പുതിയ റൂട്ടുകളിലേക്ക് ബസുകൾ ആരംഭിച്ചത്. മുശൈരിബ് മെട്രോ സ്റ്റേഷനിൽ നിന്നും എം 101 ബസ് മെഡിക്കൽ കമീഷൻ, അൽ മമൂറ ഏരിയകളെ ബന്ധിപ്പിച്ച് സർവിസ് നടത്തും. റിങ് റോഡുകൾക്ക് കുറുകെ എഫ് റിങ് വരെയാണ് ഈ ബസിന്റെ ഓട്ടം. അൽ റയാൻ അൽ ഖദീം മെട്രോ സ്റ്റേഷനിൽ നിന്നുള്ള എം 206 ബസാണ് മറ്റൊരു സർവിസ്. അൽ ലുഖ്ത, യു.എസ് എംബസി പരിസരങ്ങളിലൂടെ മെട്രോ സ്റ്റേഷനിലേക്കാണ് ഈ ബസിന്റെ യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.