ദോഹ: തൊഴിലാളികളെ ഖത്തറിലെത്തിക്കുന്നതിന് മുമ്പ് വിദേശതൊഴിലാളികളുടെ അടിസ്ഥാന നിയമ സംരക്ഷണം ഉറപ്പുവരുത്തുന്നതിെൻറ ഭാഗമായി വിവിധ രാജ്യങ്ങളുമായി ഖത്തർ 36 കരാറുകളിലും അഞ്ച് ധാരണാപത്രങ്ങളിലും ഒപ്പുവെച്ചിട്ടുണ്ടെന്ന് ഭരണവികസന, തൊഴിൽ, സാമൂഹികകാര്യമന്ത്രി ഡോ. ഇസ്സ ബിൻ സഅദ് അൽ ജഫാലി അൽ നുഐമി പറഞ്ഞു. വിവിധ രാജ്യങ്ങളിലെ അംബാസഡർമാരുമായും നയതന്ത്ര ദൗത്യസംഘത്തലവന്മാരുമായുമുള്ള യോഗത്തിലാണ് ഡോ. ഇസ്സ അൽ നുഐമി ഇക്കാര്യം സൂചിപ്പിച്ചത്. വിദേശതൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഭാവിയിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും തൊഴിൽദാതാവ് തൊഴിലാളിക്ക് ശമ്പളം നൽകാത്ത അവസരത്തിൽ തൊഴിലാളിക്ക് സഹായം നൽകുന്ന എംപ്ലോയ്മെൻറ് സപ്പോർട്ട് ഫണ്ട് ഇത്തരത്തിലുള്ളതാണെന്നും പദ്ധതിയുടെ നടപടിക്രമങ്ങൾ നടന്നുവരികയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വിദേശതൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഖത്തർ ഗവൺമെൻറ് നിയമ നിർമ്മാണങ്ങളും നിയമ ഭേദഗതികളും യോഗത്തിൽ മന്ത്രി എടുത്തുപറഞ്ഞു. തൊഴിലാളികളുടെ ശമ്പളം ഉറപ്പാക്കുന്ന വേജ് െപ്രാട്ടക്ഷൻ സിസ്റ്റം(ഡബ്ല്യൂ.പി.എസ്) ഇതിൽ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടര മില്യനടുത്ത് തൊഴിലാളികൾ ഈ സംവിധാനത്തിന് കീഴിലുണ്ടെന്നും 49389 കമ്പനികൾ ഡബ്ല്യൂ.പി.എസിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഡോ. ഇസ്സ അൽ ജഫാലി അൽ നുഐമി നയതന്ത്രപ്രതിനിധികളെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.