ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റി റെയാദ മെഡിക്കൽ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഉമ്മൻചാണ്ടിയുടെ മൂന്നാം ഓർമദിനത്തോടനുബന്ധിച്ച് ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റി റെയാദ മെഡിക്കൽ സെന്ററുമായി സഹകരിച്ച് ഫാമിലി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ നേരത്തേ രജിസ്റ്റർ ചെയിത 200 ഓളം പേർ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി. ജനറൽ ചെക്കപ്പ്, കൺസൾട്ടേഷൻ തുടങ്ങി നിരവധി സേവനങ്ങൾ ക്യാമ്പിൽ ലഭ്യമായിരുന്നു. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ഇൻകാസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് വിപിൻ പി.കെ. മേപ്പയൂർ അധ്യക്ഷത വഹിച്ചു. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഇൻകാസ് ആക്ടിങ് പ്രസിഡന്റ് അഷറഫ് വടകര, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.വി. ബോബൻ, ഐ.സി.സി ജനറൽ സെക്രട്ടറി അബ്രഹാം കെ. ജോസഫ്, റെയാദ മെഡിക്കൽ സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അബ്ദുൽ കലാം തുടങ്ങിയവർ സംസാരിച്ചു.
റെയാദ മെഡിക്കൽ സെന്ററിനുള്ള ഉപഹാരം ഷാനവാസ് ബാവയും, കോഴിക്കോട് ജില്ലയിലെ ഇൻകാസ് സെൻട്രൽ കമ്മിറ്റി -ജില്ലാ കമ്മിറ്റി ഭാരവാഹികളും ചേർന്ന് കൈമാറി. ഇൻകാസ് ഖത്തർ രക്ഷാധികാരി ജോപ്പച്ചൻ തെക്കെക്കൂറ്റ്, എൻജിനീയേഴ്‌സ് ഫോറം ഖത്തർ പ്രസിഡന്റ് ആഷിഖ് അഹമ്മദ്, ഇൻകാസ് ഖത്തർ ഉപദേശക സമിതി അംഗം നിയാസ് ചെരിപ്പത്ത്, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സിറാജ് പാലൂർ, സി.വി. അബ്ബാസ്, ഈപ്പൻ തോമസ്, സഞ്ജയ് രവീന്ദ്രൻ, ബി.എം. ഫാസിൽ, ഫാസിൽ അബൂബക്കർ, ജിഷ ജോർജ്, മുഹമ്മദാലി വാണിമേൽ, ഷംസു വേളൂർ, ഷിബു സുകുമാരൻ, മഞ്ജുഷ ശ്രീജിത്ത്, സി.ടി. സിദ്ദീക്ക്, സോമൻ ചേട്ടാത്ത്, സലിം ഇടശ്ശേരി, ലേഡീസ് വിങ് പ്രസിഡന്റ് സിനിൽ ജോർജ്, വിവിധ ജില്ലാ കമ്മിറ്റി ഭാരാഹികളായ അജറ്റ് എബ്രഹാം, ജോമോൻ ജോസഫ്, മുനീർ പള്ളിക്കൽ, ബി.എം. ഹാഷിം എന്നിവർ സന്നിഹിതരായിരുന്നു. ജില്ലാ ജനറൽ സെക്രട്ടറി ഹരീഷ്കുമാർ സ്വാഗതവും ട്രഷറർ വി.പി. ഷാഹിദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.