ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി
ദോഹ: ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയുമായി കാനഡ വിദേശകാര്യ മന്ത്രി അനിത ആനന്ദ് ഫോണിൽ ആശയവിനിമയം നടത്തി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെ കുറിച്ചും വിവിധ മേഖലകളിലെ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ, സംഘർഷങ്ങൾ പരിഹരിക്കുന്നതിനും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുമുള്ള നയതന്ത്ര നീക്കങ്ങളും സംയുക്ത ഏകോപനവും ചർച്ചാ വിഷയമായി.
യു.എസും ഇറാനും തമ്മിലുള്ള ധാരണാപത്രത്തിലെ വ്യവസ്ഥകൾ ഇരു കക്ഷികളും കർശനമായി പാലിക്കുകയും സംഘർഷങ്ങൾ പരിഹരിക്കാൻ ചർച്ചകളുടെയും നയതന്ത്രത്തിന്റെയും മാർഗം സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യവും ഖത്തർ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഹുർമുസ് കടലിടുക്കിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നത് മേഖലയിലെ സുരക്ഷക്കും സ്ഥിരതക്കും അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മേഖലയിൽ പിരിമുറുക്കം കുറക്കുന്നതിനും ശാശ്വത സമാധാനം ഉറപ്പാക്കുന്ന സമഗ്രമായ കരാറിലെത്തുന്നതിനും വേണ്ടിയുള്ള എല്ലാ ശ്രമങ്ങൾക്കും ഖത്തറിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.