ഫ്രണ്ട്സ് ഓഫ് കോഴിക്കോട് വനിതാ വിങ് സംഘടിപ്പിച്ച ടേബിൾ ടോക്കും പാനൽ ഡിസ്കഷനും ഐ.സി.സി പ്രസിഡന്റ് മണികണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഫ്രണ്ട്സ് ഓഫ് കോഴിക്കോട് വനിതാ വിങ് “മാനസികാരോഗ്യവും സംതൃപ്ത ജീവിതവും” എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ടേബിൾ ടോക്കും പാനൽ ഡിസ്കഷനും ശ്രദ്ധേയമായി. ഐ.സി.സി പ്രസിഡന്റ് മണികണ്ഠൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഫോക് ലേഡീസ് വിങ് പ്രസിഡന്റ് ദീപ്തി രൂപേഷ് അധ്യക്ഷത വഹിച്ചു. ഫോക് സീനിയർ വൈസ് പ്രസിഡന്റ് ഫൈസൽ മൂസ സംഘടനയെ പരിചയപ്പെടുത്തി. ജനറൽ സെക്രട്ടറി റംല ബഷീർ, ഫോക് ഖത്തർ ജനറൽ സെക്രട്ടറി സി.കെ. ബിജു എന്നിവർ സംസാരിച്ചു.
മാനസികാരോഗ്യവും സംതൃപ്ത ജീവിതവും എന്ന വിഷയത്തിൽ ഡോ. ജോർജ് വി. ജോയ് സംവാദാത്മകമായ അവതരണം നടത്തി. തിരക്കേറിയ ജീവിതത്തിൽ ആരോഗ്യകരമായ ജീവിതശൈലി എങ്ങനെ പിന്തുടരാമെന്ന വിഷയത്തിൽ ഡോ. ആൽബി മേരി ക്ലാസ് നയിച്ചു. ജീവിതശൈലിയുടെ ഭാഗമായി ഉണ്ടാകുന്ന സമ്മർദങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് പ്രശസ്ത മോട്ടിവേറ്റർ ടിന്റ ലളിതമായ ടിപ്പുകളിലൂടെയും പ്രചോദനാത്മകമായ അവതരണത്തിലൂടെയും വിശദീകരിച്ചു. പ്രഭാഷകർക്ക് ഫോക് രക്ഷാധികാരി രശ്മി, വൈസ് പ്രസിഡന്റ് റംല മുഹമ്മദ് അലി, സെക്രട്ടറി റംല സമദ് എന്നിവർ മെമന്റോ സമ്മാനിച്ചു.
തസ്നി നസീഫ് പരിപാടിയുടെ അവതാരകയായിരുന്നു. ഷംല സാജിദ്, ശിൽജി റിയാസ്, റസിയ അഷ്റഫ്, സമീറ അബ്ദുല്ല, നസീഹ നല്ലൂർ എന്നിവർ നേതൃത്വം നൽകി. ഫോക് ലേഡീസ് വിങ് വൈസ് പ്രസിഡന്റ് ഫാസിന ഷഫീക് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.