സൗ​ദി​ക്കെ​തി​രാ​യ ഡ്രോ​ൺ ആ​ക്ര​മ​ണം: ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് ഖ​ത്ത​ർ

ദോ​ഹ : സൗ​ദി അ​റേ​ബ്യ​യി​ലെ എ​ണ്ണ ഉ​ൽ​പാ​ദ​ന കേ​ന്ദ്ര​ങ്ങ​ൾ​ക്ക് നേ​രെ​യു​ള്ള ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ അ​പ​ല​പി​ച്ച് ഖ​ത്ത​ർ. സൗ​ദി​യു​ടെ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലും റി​യാ​ദ് മേ​ഖ​ല​യി​ലു​മു​ള്ള പെ​ട്രോ​ളി​യം കേ​ന്ദ്ര​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണ ശ്ര​മ​മു​ണ്ടാ​യ​ത്. ഇ​റാ​ഖി മ​ണ്ണി​ൽ​നി​ന്നു​ള്ള ഭീ​ക​രാ​ക്ര​മ​ണ ശ്ര​മ​ത്തി​ന് പി​ന്നി​ൽ ഇ​റാ​ൻ പി​ന്തു​ണ​യു​ള്ള ഭീ​ക​ര മി​ലി​ഷ്യ​ക​ളാ​ണെ​ന്ന് സൗ​ദി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

സൗ​ദി അ​റേ​ബ്യ​യു​ടെ പ​ര​മാ​ധി​കാ​ര​ത്തി​ന്മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​വും രാ​ജ്യ​ത്തി​ന്റെ സു​ര​ക്ഷ​ക്കും സ്ഥി​ര​ത​ക്കും നേ​രെ​യു​ള്ള ഭീ​ഷ​ണി​യു​മാ​ണ് ആ​ക്ര​മ​ണ​മെ​ന്ന് ഖ​ത്ത​ർ വ്യ​ക്ത​മാ​ക്കി. അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ​യും യു.​എ​ൻ ചാ​ർ​ട്ട​റി​ന്റെ​യും ന​ല്ല അ​യ​ൽ​പ​ക്ക ബ​ന്ധ​ങ്ങ​ളു​ടെ​യും പ​ര​സ്യ​മാ​യ ലം​ഘ​ന​മാ​ണി​തെ​ന്നും ഖ​ത്ത​ർ വി​ല​യി​രു​ത്തി.

സൗ​ദി അ​റേ​ബ്യ​ക്ക് പൂ​ർ​ണ്ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം, പ​ര​മാ​ധി​കാ​ര​വും സു​ര​ക്ഷ​യും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി സൗ​ദി അ​റേ​ബ്യ സ്വീ​ക​രി​ക്കു​ന്ന എ​ല്ലാ ന​ട​പ​ടി​ക​ൾ​ക്കും പൂ​ർ​ണ്ണ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്നും വ്യ​ക്ത​മാ​ക്കി.  

Tags:    
News Summary - Drone attack against Saudi Arabia: Qatar strongly condemns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.