Posted On
date_range Updated On
date_range സുരക്ഷാ സഹകരണം ശക്തമാക്കാൻ ഖത്തറും പാകിസ്താനും; ദോഹയിൽ ചർച്ച നടത്തി
ദോഹ: ഖത്തറും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി സുരക്ഷാ സഹകരണം കൂടുതൽ ശക്തമാക്കുന്നത് സംബന്ധിച്ച് ദോഹയിൽ ഉന്നതതല ചർച്ച നടന്നു.ഖത്തർ ആഭ്യന്തര മന്ത്രിയും ഇന്റേണൽ സെക്യൂരിറ്റി ഫോഴ്സ് (ലഖ്‌വിയ) കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി, പാകിസ്താൻ ആഭ്യന്തര മന്ത്രി മുഹ്സിൻ റാസ നഖ്‌വിയുമായാണ് തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയത്.
സുരക്ഷാ മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ച് ഇരുമന്ത്രിമാരും ചർച്ച ചെയ്തു. പരസ്പര താൽപര്യമുള്ള വിവിധ പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും കൂടിക്കാഴ്ചയിൽ വിശകലനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.