ഇൻഡസ്ട്രിയൽ ഏരിയയിലെ ജനറൽ ക്ലീനിങ് ഡിപ്പാർട്ട്മെന്റ് കോംപ്ലക്സിൽ മെഡിക്കൽ ക്ലിനിക്ക് ഉദ്ഘാടനം ചെയ്യുന്നു

തൊഴിലാളികൾക്ക് ആശ്വാസമായി വ്യവസായ മേഖലയിൽ പുതിയ മെഡിക്കൽ ക്ലിനിക്ക് തുറന്നു

ദോഹ: മുനിസിപ്പാലിറ്റി മന്ത്രാലയം ഇൻഡസ്ട്രിയൽ ഏരിയയിലെ ജനറൽ ക്ലീനിങ് ഡിപ്പാർട്ട്മെന്റ് കോംപ്ലക്സിൽ പുതിയ മെഡിക്കൽ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. 3,200 തൊഴിലാളികൾക്ക് ആരോഗ്യസേവനം ലഭ്യമാകും. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ പബ്ലിക് സർവിസസ് അഫയേഴ്സ് വകുപ്പ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി എൻജിനീയർ അബ്ദുല്ല അഹമ്മദ് അൽ കറാനി ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ തൊഴിൽ മന്ത്രാലയത്തിലെ വിദേശ തൊഴിലാളി കാര്യ വകുപ്പ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഹമദ് ഫറാജ് ദൽമൂക്, ജനറൽ ക്ലീനിങ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ മുഖ്ബിൽ മദ്ഹൂർ അൽ ഷമ്മാരി, മറ്റ് മന്ത്രാലയ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. മെഡിക്കൽ പരിശോധന, പ്രാഥമിക ചികിത്സ, മരുന്ന് വിതരണം എന്നിവ ഇവിടെ ലഭ്യമാകും. രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്നുവരെയും വൈകീട്ട് ആറുമുതൽ രാത്രി 10 വരെയുമായി രണ്ട് ഷിഫ്റ്റുകളിലാണ് ക്ലിനിക്ക് പ്രവർത്തിക്കുക.

Tags:    
News Summary - New medical clinic opens in industrial area to provide relief to workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.