ദോഹ: അടുത്ത പത്ത് വർഷത്തിനകം രാജ്യത്ത് പത്ത് പുതിയ ആശുപത്രികൾ കൂടി സ്ഥാപിക്കുമെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷൻ. ഹമദ് മെഡിക്കൽ കോർപ്പറേഷെൻറ വികസനവുമായി ബന്ധപ്പെട്ടാണ് ഇത്രയും ആശുപത്രികൾ നിർമിക്കുന്നത്. ഹമദ് അത്യാഹിത വിഭാഗത്തിൽ അടിയന്തര ശസ്ത്രക്രിയ വിഭാഗം വിപുലപ്പെടുത്തുന്നതിെൻറ ഭാഗമായി പുതിയ കെട്ടിട നിർമാണം ഉടൻ ആരംഭിക്കുമെന്നും കോർപ്പറേഷൻ വാർത്താകുറിപ്പിൽ അറിയിച്ചു. രാജ്യത്തെ ജനസംഖ്യ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ മേഖല കൂടുതൽ വികസിപ്പിക്കുകയെന്ന ലക്ഷ്യമാണ് ആരോഗ്യ മന്ത്രാലയത്തിനുള്ളത്. പുതിയ ആശുപത്രികളിൽ 1000 ബെഡുകളുണ്ടായിരിക്കും. അത്യാഹിത വിഭാഗത്തിൽ നിർമിക്കാനുദ്ദേശിക്കുന്ന കെട്ടിടം നിലവിലെ സൗകര്യത്തേക്കാൾ മൂന്ന് മടങ്ങ് സൗകര്യമുള്ളതായിരിക്കും. അപകടത്തിൽ പെട്ട് അത്യാസന്ന ഘട്ടത്തിൽ എത്തിയ രോഗികൾക്ക് മികച്ച ചികിത്സാ സംവിധാനം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതോട് ചേർന്ന് സൗകര്യപ്രദമായ സിമുലേഷൻ സെൻറർ നിർമാണവും പൂർത്തീകരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് കൂടുതൽ സൗകര്യം ഒരുക്കുന്നതിന് വേണ്ട മുഴുവൻ ഒരുക്കങ്ങളും തുടങ്ങിക്കഴിഞ്ഞതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.