ദോഹ: ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിന്റെ പുതിയ ജനറൽ മാനേജരായി റോബർട്ട് ട്രിപോളി ചുമതലയേറ്റു. എക്സിബിഷൻസ്, ഇവന്റ്സ് ഇൻഡസ്ട്രിയിൽ ഏറെ പരിചയസമ്പന്നനാണ് ട്രിപോളി.
പുതിയ ബിസിനസുകളും സ്ഥാപനത്തെ വളർച്ചയിലേക്ക് നയിക്കേണ്ട തന്ത്രങ്ങളുമൊക്കെ വശമുള്ള ട്രിപോളി യൂറോപ്പും മിഡിൽഈസ്റ്റും ആഫ്രിക്കയും ഉൾക്കൊള്ളുന്ന ഇ.എം.ഇ.എ മേഖലയിൽ പ്രഫഷനൽ അനുഭവസമ്പത്ത് ഏറെയുള്ളയാളാണ്. യൂറോപ്പിലെ ഏറ്റവും വലിയ എക്സിബിഷൻ കമ്പനികളിലൊന്നായ ഫിയേറമിലാനോയുടെ ഇന്റർനാഷനൽ ഡെവലപ്മെന്റ് ഡയറക്ടറായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.