കെ.എം.സി.സി ഖത്തർ നവോത്സവ് 2കെ24 പരിപാടിയുടെ ബ്രോഷർ പ്രകാശനം മുസ്ലിം ലീഗ് കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി ടി.ടി. ഇസ്മയിൽ നിർവഹിക്കുന്നു
ദോഹ: ‘ആവേശകരമായ ഒരു ഉത്സവകാലം തീർക്കാം’ എന്ന പ്രമേയത്തിൽ കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റി നവംബർ 15 മുതൽ 2025 മേയ് 15വരെ സംഘടിപ്പിക്കുന്ന സംസ്ഥാന തല കലാ, കായിക, സാഹിത്യ മത്സരങ്ങളും സാംസ്കാരിക പരിപാടികളും ഉൾക്കൊള്ളുന്ന ‘നവോത്സവ് 2കെ24’ പ്രഖ്യാപന കൺവെൻഷൻ സംഘടിപ്പിച്ചു.
കെ.എം.സിസി ഹാളിൽ സംസ്ഥാന, ജില്ല, മണ്ഡലം, പഞ്ചായത്ത് നേതാക്കൾ, കൗൺസിലർമാർ എന്നിവരുടെ സംഗമത്തിൽ നവോത്സവ് 2കെ24 പ്രഖ്യാപനം സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ് നിർവഹിച്ചു. വിവിധ ഘട്ടങ്ങളിലായി ജില്ല മണ്ഡലംതല മത്സരങ്ങൾ പൂർത്തിയാക്കിയാണ് സംസ്ഥാന മത്സരങ്ങൾ സംഘടിപ്പിക്കുക.
സാമൂഹിക നന്മക്ക് സംഘടനകളുടെ ക്രിയാത്മകവും ചലനാത്മകവുമായ ഇടപെടലുകളും പ്രവർത്തനങ്ങളുടെ പ്രാധാന്യവും മനസ്സിലാക്കിയാണ് ഇത്തരം പരിപാടി ഒരുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൾചറൽ പ്രോഗ്രാം, സംഘടന ശാക്തീകരണ പരിപാടികൾ, സംസ്ഥാന ഉപഘടകങ്ങളുടെ വ്യത്യസ്തമായ പരിപാടികൾ, സ്നേഹാർദ്രമായ ആദരവ്, മെഗാ സമാപന പരിപാടി തുടങ്ങിയവ ഉൾപ്പെടുത്തിയാണ് നവോത്സവം ഒരുക്കുന്നത്.
നവോത്സവ് ബ്രോഷർ പ്രകാശനം മുസ്ലിം ലീഗ് കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി ടി.ടി. ഇസ്മയിൽ, ഉപദേശക സമിതി അംഗങ്ങൾ, ഭാരവാഹികൾ ചേർന്ന് നിർവഹിച്ചു. മത്സരങ്ങളുടെ സംഘാടനത്തിനായി വിവിധ ഘടകങ്ങളിലെ ഭാരവാഹികളെ ഉൾപ്പെടുത്തി വിപുല സ്വാഗതസംഘം രൂപവത്കരിച്ചു.
കെ.എം.സി.സി. ഖത്തർ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു. കൺവെൻഷൻ ഉപദേശക സമിതി വൈസ് ചെയർമാൻ എസ്.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് കോഴിക്കോട് ജില്ല ട്രഷറർ സൂപ്പി നരിക്കാട്ടേരി ആശംസകൾ നേർന്നു. കോറോത്ത് മുഹമ്മദ് മൗലവി ഖിറാഅത്ത് നടത്തി.
സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത്ത് സ്വാഗതവും, ട്രഷറർ പി.എസ്.എം. ഹുസൈൻ നന്ദിയും പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ കെ. മുഹമ്മദ് ഈസ, അൻവർ ബാബു, ബഷീർ ടി.ടി.കെ, അബൂബക്കർ പുതുക്കുടി, ആദം കുഞ്ഞി, സിദ്ദീഖ് വാഴക്കാട്, അജ്മൽ നബീൽ ,അഷ്റഫ് ആറളം, അലി മൊറയൂർ, താഹിർ തഹക്കുട്ടി ,വി.ടി.എം. സാദിഖ്, ഫൈസൽ മാസ്റ്റർ, സമീർ മുഹമ്മദ്, ശംസുദ്ദീൻ വാണിമേൽ നേതൃത്വം നൽകി, വിവിധ ജില്ല, ഏരിയ, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികൾ, കൗൺസിലർമാർ നേതാക്കൾ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.