ഖത്തർ പെ​േട്രാളിയവും തായ്​വാനിലെ സി.പി.സി കോർപറേഷനും തമ്മിലെ കരാറിൽ ഊർജകാര്യ സഹമന്ത്രിയും ഖത്തർ പെ​േട്രാളിയം സി.ഇ.ഒയുമായ സഅദ് ശെരീദ അൽ കഅ്ബിയും സി.പി.സി ആക്ടിങ്​ ചെയർമാൻ ഷുൻ-ചിൻ ലീയും (വിഡിയോയിൽ) ഒപ്പുവെക്കുന്നു 

പ്രകൃതിവാതകം: തായ്​വാനുമായി 15 വർഷത്തെ കരാർ ഒപ്പുവെച്ച് ഖത്തർ പെ​േട്രാളിയം

ദോഹ: തായ്​വാനിലെ സി.പി.സി കോർപറേഷനുമായി 15 വർഷത്തെ എൽ.എൻ.ജി വിൽപന​ കരാറിൽ ഖത്തർ പെ​േട്രാളിയം ഒപ്പുവെച്ചു. കരാർ പ്രകാരം പ്രതിവർഷം 12.5 ലക്ഷം ടൺ പ്രകൃതിവാതകം ഖത്തർ പെ​േട്രാളിയം സി.പി.സി കോർപറേഷന് നൽകും.

വിഡിയോ കോൺഫറൻസ്​ വഴി നടന്ന ചടങ്ങിൽ ദീർഘകാല എസ്​.പി.എ കരാറിൽ ഖത്തർ ഊർജകാര്യ സഹമന്ത്രിയും ഖത്തർ പെ​േട്രാളിയം സി.ഇ.ഒയും പ്രസിഡൻറുമായ സഅദ് ശെരീദ അൽ കഅ്ബി, ആക്ടിങ്​ ചെയർമാനും പ്രസിഡൻറുമായ ഷുൻ-ചിൻ ലീ എന്നിവർ ഒപ്പുവെച്ചു. ഖത്തർ ഗ്യാസ്​ സി.ഇ.ഒ ശൈഖ് ഖാലിദ് ബിൻ ഖലീഫ ആൽഥാനി അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.

2022 ജനുവരിയിലാണ് കരാർ പ്രാബല്യത്തിൽ വരുകയെന്നും 2022 ജനുവരി മുതൽ സി.പി.സി എൽ.എൻ.ജി ടെർമിനലുകളിലേക്ക് ഖത്തർ പെ​േട്രാളിയം പ്രകൃതിവാതകം എത്തിക്കുകയും ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

സി.പി.സിയുമായി ദീർഘകാല കരാറിൽ ഒപ്പുവെച്ചത് ഏറെ സന്തോഷിപ്പിക്കു​െന്നന്നും മൂന്നു പതിറ്റാണ്ടിലേറെയായുള്ള ഇരുകക്ഷികളുടെയും ബന്ധത്തിലെ നിർണായക നാഴികക്കല്ലാണിതെന്നും മന്ത്രി സഅദ് ശെരീദ അൽ കഅ്ബി പറഞ്ഞു. 2006 മാർച്ച് മുതലാണ് സി.പി.സി ആദ്യമായി ഖത്തറിൽനിന്നും പ്രകൃതിവാതകം സ്വീകരിച്ചത്. ഇതുവരെയായി 63 മില്യൻ ടൺ പ്രകൃതിവാതകമാണ് സി.പി.സിക്ക് ഖത്തർ പെ​േട്രാളിയം വിതരണം ചെയ്തത്.

Tags:    
News Summary - Natural Gas: Qatar Petroleum signs 15-year agreement with Taiwan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.