ദോഹ: പെരിന്തൽമണ്ണ പട്ടിക്കാട് സ്വദേശി ഉള്ളാട്ട്പാറ മുസ്തഫ (52) ദോഹയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. താമസസ്ഥലത്ത് വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ ആസ്പത്രിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വിദേശകാര്യ മന്ത്രാലയം ഓഫീസിൽ 1996 മുതൽ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: ഹിബ, ഹുദ, ഹൈഫ. മരുമകൻ: റഊഫ് പാണ്ടിക്കാട്. സഹോദരങ്ങൾ: അബ്ദുൽലത്തീഫ്, സുലൈമാൻ, സുനീറ. പരേതനായ മുഹമ്മദ് പിതാവും, പരേതയായ ആമിന മാതാവുമാണ്.
നടപടിക്രമങ്ങൾ പൂർത്തിയാക്കി വ്യാഴാഴ്ചയോടെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കെ.എം.സി.സി മയ്യത്ത് പരിപാലന കമ്മിറ്റിയായ അൽ-ഇഹ്സാൻ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.