Posted On
date_range Updated On
date_range ദേശീയ കായിക ദിനം; ചൊവ്വാഴ്ച ഖത്തറിൽ പൊതു അവധി
ദോഹ: ദേശീയ കായിക ദിനാഘോഷത്തിന്റെ ഭാഗമായി ഫെബ്രുവരി ഒമ്പത് ചൊവ്വാഴ്ച ഖത്തറിൽ പൊതു അവധി. അമിരി ദിവാനാണ് അവധി പ്രഖ്യാപിച്ചത്. എല്ലാ വർഷവും ഫെബ്രുവരിയിലെ രണ്ടാം ചൊവ്വാഴ്ചയാണ് ഖത്തർ ദേശീയ കായിക ദിനമായി ആഘോഷിക്കുന്നത്. ‘ഒരിക്കലും വൈകരുത്’ എന്ന ശീർഷകത്തിലാണ് ഇത്തവണ രാജ്യം കായിക ദിനം ആഘോഷിക്കുന്നത്.
സർക്കാർ, അർധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും മന്ത്രാലയങ്ങളും സ്കൂളുകളും ഉൾപ്പെടെ രാജ്യത്തെ മുഴുവൻ ജനങ്ങളും പങ്കാളികളാകുന്നതാണ് ഖത്തറിന്റെ കായിക ദിനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.