ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂളിലെ കായികവിനോദ പരിപാടികളിൽനിന്ന്
Posted On
date_range Updated On
date_range ദേശീയ കായിക ദിനം: ശാന്തിനികേതൻ സ്‌കൂളിലും ആഘോഷം
ദോഹ: ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂളിൽ കായിക വിനോദ പരിപാടികൾ സംഘടിപ്പിച്ചു. ഇന്റർ-ഹൗസ് ബാസ്‌ക്കറ്റ്‌ബാൾ, ഫുട്‌ബാൾ, ഹാൻഡ്‌ബാൾ ടൂർണമെന്റുകൾ ഉൾപ്പെടെയുള്ള പരിപാടികളിൽ 288 വിദ്യാർഥികൾ പങ്കെടുത്തു.
മൂന്നു മുതൽ ഏഴുവരെ ക്ലാസുകൾക്കായി നടത്തിയ മാസ് ഡ്രില്ലിൽ 800 ഓളം വിദ്യാർഥികൾ പങ്കാളികളായി. 10 പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും 10 ടീമുകൾ വീതം പങ്കെടുത്തു. എജുക്കേഷൻ സിറ്റിയിൽ നടന്ന ഒളിമ്പിക് പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച റോഡ് റേസിൽ സ്കൂളിൽനിന്ന് 30 ആൺകുട്ടികളും 30 പെൺകുട്ടികളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.