നാപ്സ് ഖത്തർ അംഗങ്ങൾ ഇൻഷുറൻസ് പദ്ധതിയിൽ ചേർന്നതിൻെറ രേഖകൾ ഐ.സി.ബി.എഫ് അധികൃതർ ഏറ്റുവാങ്ങുന്നു
Posted On
date_range Updated On
date_range നാപ്സ് ഖത്തർ അംഗങ്ങളെ ഇൻഷുറൻസ് പദ്ധതിയിൽ ചേർത്തു
ദോഹ: നന്മണ്ട ഏരിയ പ്രവാസികളുടെ കൂട്ടായ്മയായ നാപ്സ് ഖത്തർ അംഗങ്ങൾക്കുവേണ്ടി ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തി. ഐ.സി.ബി.എഫ് നടത്തുന്ന ഇൻഷുറൻസ് പദ്ധതിയിലാണ് അംഗങ്ങളെ ചേർത്തിരിക്കുന്നത്. ഇൻഷുറൻസിൽ ചേർന്ന അംഗങ്ങളുടെ രേഖകൾ ഐ.സി.ബി.എഫ് ഓഫിസിൽ നടന്ന ചടങ്ങിൽ നാപ്സ് ചെയർമാൻ കെ.പി. ജാഫറിൽനിന്ന് ഐ.സി.ബി.എഫ് പ്രസിഡൻറ് പി.എൻ. ബാബുരാജൻ ഏറ്റുവാങ്ങി. ജൂട്ടാസ് പോൾ, സുബ്രഹ്മണ്യൻ, അബ്ദുൽ റഊഫ് കൊണ്ടോട്ടി, നാപ്സ് ജനറൽ സെക്രട്ടറി ശാഹുൽ നന്മണ്ട, സോഷ്യൽ സർവിസ് വിങ് കൺവീനർ ബഷീർ നന്മണ്ട, കോഒാഡിനേറ്റർ എൻ. ഫെബിൻ എന്നിവർ സംബന്ധിച്ചു. പരസ്പര സഹായനിധി, മെംബേർസ് ബെനവലൻറ് ഫണ്ട്, മേഴ്സികിറ്റ് തുടങ്ങിയ പദ്ധതികൾ നാപ്സ് നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.