ദോഹ: നാദാപുരം മണ്ഡലത്തിലെ മുസ്ലിം ലീഗിന്റെ മണ്മറഞ്ഞ നേതാക്കളെയും പ്രധാന പ്രവർത്തകരെയും പുതുതലമുറക്ക് പരിചയപ്പെടുത്താൻ ഖത്തർ കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ‘പ്രഭ പരത്തിയ പ്രകാശഗോപുരങ്ങൾ’ പഞ്ചായത്ത്തല അനുസ്മരണ സംഗമങ്ങൾക്ക് വ്യാഴാഴ്ച തുടക്കമാവും. തുമാമയിലെ ഖത്തർ കെ.എം.സി.സി ഹാളിൽ വൈകീട്ട് ഏഴിന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് മുഹമ്മദ് അസ്ലമിനെ അനുസ്മരിച്ച് മുഖ്യപ്രഭാഷണം നിർവഹിക്കും.
കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഡോ. സമദ് ഉദ്ഘാടനം ചെയ്യും. തൂണേരി പഞ്ചായത്തിലെ പഴയകാല മുസ്ലിം ലീഗ് നേതാക്കളെ അനുസ്മരിച്ചാണ് തുടങ്ങുന്നത്. ചന്ദ്രിക ഖത്തർ റെസിഡന്റ് എഡിറ്റർ അശ്റഫ് തൂണേരി പ്രഭാഷണം നടത്തും. പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും. മണ്ഡലത്തിലെ 10 പഞ്ചായത്തുകളിലും ഇത്തരം അനുസ്മരണ സംഗമം സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.